രജനികാന്തിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് വേട്ടയ്യന്. ഈ ആഴ്ചയോടെ ചിത്രത്തിന്റെ തീയേറ്റര്‍ പ്രദര്‍ശനം അവസാനിക്കുകയാണ്. കരിയറിലെ മറ്റൊരു വലിയ പരാജയമാണ് വേട്ടയ്യനെന്ന് സമൂഹ മാധ്യമങ്ങളിലാകെ ആക്ഷേപമുയരുന്നുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ് 300 കോടി മുടക്കി നിര്‍മ്മിച്ച ഈ ചിത്രം സത്യത്തില്‍ പരാജയമാണോ? വേട്ടയ്യന്റെ ആഗോള ഗ്രോസ് കലക്ഷന്‍ 248 കോടിയാണ്. അതില്‍നിന്നുള്ള ഷെയര്‍ 116 കോടിയും.
തെലുങ്ക് കളക്ഷന്‍ 19.10 കോടി
കര്‍ണാടക കളക്ഷന്‍ 21.21 കോടി
കേരള കളക്ഷന്‍ 16 കോടി
റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ 6 കോടി
ഓവര്‍സീസ് കളക്ഷന്‍ 80.55 കോടി
ഒടിടിയിലൂടെ ലഭിച്ചത് 90 കോടി
സാറ്റലൈറ്റ് (സണ്‍ ടിവി) 50 കോടി
മുകളില്‍ പറഞ്ഞ കണക്കുകള്‍ കൂട്ടി നോക്കിയാല്‍ ആകെ ലഭിച്ചത് 256 കോടിയാണ്. അങ്ങനെ നോക്കുമ്പോള്‍ 44 കോടിയാണ് സിനിമയുടെ നഷ്ടം. ഇതില്‍ ഓഡിയോ റൈറ്റ്സും ഹിന്ദി സാറ്റലൈറ്റ് റൈറ്റ്സും കൂട്ടിയിട്ടില്ല. എന്നാല്‍ തന്നെയും സിനിമയുടെ മുതല്‍മുടക്കിന്റെ അടുത്തെത്താന്‍പോലും ചിത്രത്തിനായില്ല.
Flop with Good Talk 🫠🫠✅#Rajinikanth #vettaiyan #RanaDaggubati #Fahad #manjuwarrier #AmitabhBachchan
Follow us 👉 @tollymasti pic.twitter.com/uU1Uq4dqtF
— Tollymasti (@tollymasti) November 3, 2024
രജനിയുടെ വമ്പന്‍ പ്രതിഫലം കൂടാതെ അമിതാഭ് ബച്ചന്, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗുബട്ടി എന്നിവരുടെ പ്രതിഫലവും സിനിമയുടെ ബജറ്റ് ഉയരാന്‍ കാരണമായി. അതേസമയം വേട്ടയ്യന് വലിയ വിജയമായി കൊണ്ടാടുകയാണ് ലൈക്ക പ്രൊഡക്ഷന്‍സ്. ചിത്രത്തിലെ അണിയറക്കാര്‍ക്കായി പ്രത്യേക വിജയാഘോഷ പരിപാടിയും ലൈക്ക നടത്തിയിരുന്നു.
അതേസമയം വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതായി തങ്ങള്‍ക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന്രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. നടനോടൊപ്പം ചെയ്തമുന് സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയാത്തത് പരിഗണിച്ച്, ഈ അടുത്ത ചിത്രത്തില്‍ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം നവംബര്‍ 8 ന് ആമസോണ്‍ പ്രൈമിലൂടെ വേട്ടയ്യന് സ്ട്രീമിങ് ആരംഭിക്കും. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. തീയേറ്ററില്‍ പ്രേക്ഷകര്‍ കൈവിട്ട ചിത്രത്തിന് ഒടിടിയില്‍ ചലനമുണ്ടാക്കാന്‍ സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Recent Comments