‘ഞാന്‍ ചുണ്ടത്ത് വിരല്‍വച്ചിരുന്ന് ആലോചിച്ചിരുന്നാല്‍പോലും ഒരുപാട് വ്യാഖ്യാനങ്ങള്‍ ഉണ്ടാകുന്ന കാലമാണ്. എന്ത് ചെയ്യാനാണ്. അതുപോലെ തന്നെയാണ് ഇപ്പോള്‍ താടി എടുത്തത് സംബന്ധിച്ച് വരുന്ന വാര്‍ത്തകളും. കേന്ദ്രത്തില്‍നിന്ന് അനുമതി കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ഒറ്റക്കൊമ്പന് ഉപേക്ഷിച്ചുവെന്നുമൊക്കെയാണ് വാര്‍ത്തകള്‍. ഒന്നും ശരിയല്ല. കഴിഞ്ഞ ദിവസം എന്റെ മുടി ഷെയ്പ് ചെയ്യാന്‍ ഒരാള്‍ എത്തിയിരുന്നു. എടുത്തുവന്നപ്പോള്‍ നന്നായില്ല. അപ്പോള്‍ താടി കൂടി എടുക്കുകയായിരുന്നു. ഇനി പാര്‍ലമെന്റ് സെക്ഷന്‍ തുടങ്ങുകയാണല്ലോ. അതില്‍ പങ്കുകൊള്ളണം. നിലവില്‍ ഒറ്റക്കൊമ്പന്റെ ഷെഡ്യൂള്‍ അനുസരിച്ച് കുറ്റിരോമം വച്ചുള്ള പോര്‍ഷനുകളാണ് ചെയ്യാനുള്ളത്. പിന്നീടുള്ള ഷെഡ്യൂളുകളുകള്ക്ക് മുമ്പായി എനിക്ക് താടി നീട്ടി വളര്‍ത്താനുമാകും. ഇതാണ് വാസ്തവം.’
ക്ലീന്‍ ഷേവ് ചെയ്ത ഫോട്ടോ ഇന്ന് സുരേഷ് ഗോപി പോസ്റ്റ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്ന അനുമാനങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മറുപടിയായി സുരേഷ് ഗോപി കാന്‍ ചാനലിനോട് പറഞ്ഞു.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മഹേഷ് നാരായണന് ചിത്രത്തില്‍നിന്ന് സുരേഷ് ഗോപി പിന്വാങ്ങിയിരിുന്നു. നേരത്തെ തീരുമാനിച്ചതില്‍നിന്നും ചിത്രത്തിന്റെ ഷെഡ്യൂള്‍ നീണ്ടതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം. സുരേഷ് ഗോപിക്ക് പകരക്കാരനായി പിന്നീട് മോഹന്‍ലാല്‍ ഈ പ്രൊജക്ടില്‍ എത്തി. അപ്പോഴും ഒറ്റക്കൊമ്പന് സുരേഷ് ഗോപിയുടെ കമ്മിറ്റ് പ്രൊജക്ടായി തുടരുന്നുണ്ടായിരുന്നു. കാസ്റ്റിംഗിന്റെ കാര്യത്തില്‍ ചില അന്വേഷണങ്ങള്‍ക്ക് പിറകെ പോയതാണ് ഒറ്റക്കൊമ്പന് നിലവില്‍ നീളാന്‍ ഇടയായതും.
Recent Comments