താരസംഘടനയായ ‘അമ്മ’ പിറവിയെടുത്തിട്ട് കാല് നൂറ്റാണ്ടാവുകയാണ്. ആദ്യ മീറ്റിംഗ് കൂടിയത് തിരുവനന്തപുരത്തായിരുന്നു. നൂറില്‍ താഴെ അംഗങ്ങളുമായി ആരംഭിച്ച ആ പ്രസ്ഥാനത്തിന് പിന്നില്‍ ഇന്ന് 486 ലേറെ അംഗങ്ങളുണ്ട്. അമ്മയുടെ കരുതലിന്റേയും സ്നേഹത്തിന്റെയും തണലിലാണ് അതിലെ അംഗങ്ങള്‍ ഓരോരുത്തരും.
തിരുവനന്തപുരത്ത് തൈക്കാട്ടുള്ള ഒരു വാടക കെട്ടിടത്തിലാണ് അമ്മയുടെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്വന്തമായ ഒരു ആസ്ഥാനമന്ദിരം ‘അമ്മ’യുടെയും സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിച്ചത് 25 വര്ഷങ്ങള്ക്കിപ്പുറമാണെന്ന് മാത്രം.
കലൂരിനടുത്ത്, പത്ത് സെന്റിലായി നാലു നിലകളുള്ള മനോഹരമായ ആസ്ഥാനമന്ദിരം പൂര്‍ത്തിയായിട്ട് മാസങ്ങളോളമായി. വിപുലമായ ആഘോഷപരിപാടികളോടെ അതിന്റെ ഉദ്ഘാടനം കൊണ്ടാടാനാണ് അമ്മ ആഗ്രഹിച്ചിരുന്നത്. കോവിഡിന്റെ വരവ് എല്ലാ സ്വപ്നങ്ങളും തകര്‍ത്തു. ആളും ആള്‍ക്കൂട്ടവും നിഷിദ്ധമായ സമയമാണ്. അതുകൊണ്ട് ഏറെ നിയന്ത്രണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അമ്മയിലെ അംഗങ്ങളെതന്നെ, ഓരോ ബ്ലോക്കുകളിലായിട്ടാണ് പ്രവേശിപ്പിക്കുക.
ഫെബ്രുവരി 6 രാവിലെ പത്തു മണിക്കാണ് ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും.
അതിന് മുന്നോടിയായി അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ചേരുന്നുണ്ട്. ഈ വര്‍ഷം അമ്മ നിര്‍മ്മിക്കുന്ന സിനിമയുടെ സംവിധായകരെ അടക്കം ഈ മീറ്റിംഗില്‍ തീരുമാനിക്കും. ആദ്യം സംയവിധായകന് രാജീവ്കുമാറിന്റെ പേരാണ് കേട്ടിരുന്നത്. ഇപ്പോള്‍ പ്രിയദര്‍ശന്റെ പേര് ആസ്ഥാനത്തേയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
Recent Comments