കേരളത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ഇടിവ് രേഖപ്പെടുത്തിയ ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് (15.11.2024) ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഗ്രാമിന് 6945 രൂപയിലും പവന് 55560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസം അവസാനത്തോടെ 60000 ത്തിനോട് അടുത്ത സ്വര്‍ണ വില വീണ്ടും താഴേക്കെത്തിയിരിക്കുകയായിരുന്നു.
സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് സ്വര്‍ണവില കുറഞ്ഞിരുന്നത്. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയത്.
Recent Comments