കുറച്ചുമുമ്പാണ് ചാക്കോച്ചന് മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചത്. മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇന്ന് മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയില്‍ എത്തിയതിന് പിന്നാലെയാണ് ചാക്കോച്ചന് ഈ പടങ്ങളും പോസ്റ്റ് ചെയ്തത്. മഹേഷ് നാരായണന് ചിത്രത്തിന്റെ ഷൂട്ടിംഗ് നാല് ദിവസം മുമ്പ് ശ്രീലങ്കയില്‍ തുടങ്ങിയിരുന്നു. അതില്‍ ജോയിന്റ് ചെയ്യാന്‍ ആദ്യമെത്തിയത് മോഹന്‍ലാലായിരുന്നു. ഇന്നായിരുന്നു മമ്മൂട്ടിയുടെയും ചാക്കോച്ചന്റെയും എന്‍ട്രി. ഇന്ന് രാവിലെ കൊച്ചിന് എയര്‍പോര്‍ട്ടില്‍നിന്നായിരുന്നു ഇരുവരുടെയും ലങ്കന്‍ യാത്ര.
മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മഹേഷ് നാരായണന് ചിത്രം സ്റ്റാര്‍ കാസ്റ്റിംഗ് കൊണ്ടുതന്നെ തുടക്കംമുതല്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയും സുരേഷ് ഗോപിയുമായിരുന്നു കാസ്റ്റിംഗിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന രണ്ടുപേര്‍. ഡേറ്റ് ക്ലാഷിനെത്തുടര്‍ന്ന് സുരേഷ് ഗോപി പിന്‍വാങ്ങി. പിന്നീടാണ് മോഹന്‍ലാലിലേയ്ക്ക് എത്തിയത്. കഥപോലും മോഹന്‍ലാല്‍ കേട്ടില്ല എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
ഹരികൃഷ്ണന് ശേഷം മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ചാക്കോച്ചന് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കടുത്ത ആരാധകനാണെന്ന് ചാക്കോച്ചന് മുമ്പേ തുറന്നു പറഞ്ഞിട്ടുള്ളതാണ്. അത് ഒരിക്കല്‍കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് ചാക്കോച്ചന്റെ പുതിയ ഫെയ്സ് ബുക്ക് പോസ്റ്റും. ഫഹദും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
Recent Comments