മുകേഷ് ഉൾപ്പടെയുള്ള നടൻമാർക്ക് എതിരായ പീഡന പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരി. മുകേഷിനെ കൂടാതെ, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയാണ് നടി പരാതി നൽകിയിരുന്നത്. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ ഇമെയിൽ അയക്കുമെന്നും നടി പറഞ്ഞു.
തനിക്ക് സർക്കാരിൽ നിന്നും പിന്തുണ കിട്ടിയില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യാവസ്ഥ തെളിയിക്കാൻ സർക്കാർ തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. മാധ്യമങ്ങളിൽ നിന്നുപോലും പിന്തുണ കിട്ടാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു ലൈംഗികാതിക്രമണ പരാതിയുമായി നടി രംഗത്ത് വന്നത്. നടിയുടെ വെളിപ്പെടുത്തൽ സംസ്ഥാനത്ത് വൻ വിവാദം ഉയർത്തിയുന്നു. കേസിൽ മുൻകൂർ ജാമ്യം നേടിയ നടൻമാരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു.
Recent Comments