കേരളത്തിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും വിജയാഘോഷം നടത്തുമ്പോൾ ഇന്നലെ മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പൊട്ടിക്കരഞ്ഞത് എന്തുകൊണ്ട് ?
കേരളത്തിലടക്കം മറ്റു സംസ്ഥാനങ്ങളിൽ ഉപ തെരെഞ്ഞെടുപ്പ് നടന്നതിനോടൊപ്പമാണ് മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയുടെ തെരെഞ്ഞെടുപ്പ് ചുമതല കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയത് രമേശ് ചെന്നിത്തലക്കായിരുന്നു.വേണമെങ്കിൽ മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിനെ നയിച്ചത് രമേശ് ചെന്നിത്തലയാണെന്ന് പറയാം. മഹാരാഷ്ട്രയിൽ കോൺഗ്രസ് സഖ്യം വിജയിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി ശോഭനമാവുമായിരുന്നു. ഭാവിയിൽ കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് ഒരുപക്ഷെ മുഖ്യമന്ത്രിയാകുമായിരുന്നു.
എന്നാൽ രമേശിന്റെ സ്വപ്നങ്ങളെല്ലാം മഹാരാഷ്ട്ര നിയമസഭ തെരെഞ്ഞെടുപ്പിൽ തകർന്നടിയുകയാണ് ചെയ്തത് .മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കോൺഗ്രസിനു നേരിട്ടത് .കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാടി സഖ്യം കേവലം 48 സീറ്റുകളിൽ ഒതുങ്ങുകയാണ് ഉണ്ടായത്.288 അംഗ നിയമസഭയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയത് 236 സീറ്റുകളാണ് .ബിജെപി -132 ;ശിവസേന (ഷിൻഡെ )57 ;എൻ സി പി (അജിത് ) 41 എന്നിങ്ങനെയാണ് ഭരണമുന്നണിയിലെ പ്രധാന പാർട്ടികളുടെ സീറ്റ് നില.പ്രതിപക്ഷത്ത് കോൺഗ്രസ് 16 ;ശിവസേന (ഉദ്ധവ് ) 20 ;എൻ സി പി (ശരത് പവാർ ) 10 എന്നിവരടങ്ങുന്ന മഹാവികാസ് അഘാടി മുന്നണി 48 സീറ്റുകളും.
അമ്പരപ്പിക്കുന്ന മഹാരാഷ്ട്രയിലെ തോൽവിയെക്കുറിച്ച് രമേശ് സങ്കടത്തോടെ പറഞ്ഞത് വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പാണെന്നായിരുന്നു..അതേസമയം ജാർഖണ്ഡിലെ ഇന്ത്യ സഖ്യത്തിന്റെ വിജയത്തെ ഉജ്വല വിജയമായി കോൺഗ്രസ് നേതാക്കൾ പ്രകീർത്തിക്കുന്നുമുണ്ട് .
മാസങ്ങളോളം മഹാരാഷ്ട്രയിൽ താമസിച്ചാണ് രമേശ് ചെന്നിത്തല തെരെഞ്ഞെടുപ്പിനു നേതൃത്വം നൽകിയത് .സ്ഥാനാർത്ഥികളെ നിശ്ചയിച്ചതടക്കം എല്ലാം നിയന്ത്രിച്ചത് രമേശയിരുന്നു.തെരെഞ്ഞെടുപ്പിനു മുമ്പും ,പ്രചാരണ രംഗത്തും വോട്ടടുപ്പിനു ശേഷവും മഹാരാഷ്ട്ര ഭരണം കോൺഗ്രസ് സഖ്യം തിരിച്ചു പിടിക്കുമെന്ന് രമേശ് ചെന്നിത്തല വീറോടെ ആത്മവിശ്വാസത്തോടെ വാദിച്ചിരുന്നു .അതാണിപ്പോൾ തകർന്നത് .അതോടെ രമേശിന്റെ രാഷ്ട്രീയ ഭാവിയും പാളം തെറ്റി .കേരളത്തിൽ കോൺഗ്രസ് തോറ്റതോടെയാണ് രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റി വി ഡി സതീശന് പകരം ചുമതല നൽകിയത് .
Recent Comments