‘നാലഞ്ച് ദിവസം മുമ്പാണ് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു യോഗം സുരേഷ് ഗോപി നിര്‍ദ്ദേശിച്ചതനുസരിച്ച് അന്തിക്കാട്ടെ എന്റെ വീട്ടില്‍ വിളിച്ചു ചേര്‍ത്തത്. കര്‍ഷകരും ഉദ്യോഗസ്ഥരുമെല്ലാം ആ ചടങ്ങില്‍ പങ്കുകൊണ്ടിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സുരേഷ് ഗോപി വളരെ ആഴത്തില്‍ പഠിച്ചാണ് അവതരിപ്പിച്ചത്. ഫാക്ടിലെ ഉദ്യോഗസ്ഥരോടെല്ലാം രാസവളത്തെക്കുറിച്ചും അതിന്റെ പ്രയോഗത്തെക്കുറിച്ചുമെല്ലാം ആധികാരികമായി സംസാരിക്കുന്നത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. എങ്ങനെ സുരേഷിന് ഇത് കഴിയുന്നുവെന്ന് ആലോചിച്ചു.
മീറ്റിംഗ് കഴിഞ്ഞ് ഇക്കാര്യം ഞാന്‍ സുരേഷിനോടുതന്നെ ചോദിച്ചു. സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും തന്നെക്കൊണ്ട് അതൊക്കെ ചെയ്യിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ കണ്ടതോ പുറത്ത് കേള്‍ക്കുന്നതോ ആയ സുരേഷിനെയല്ല ഞാന്‍ അവിടെ കണ്ടത്. വാസ്തവത്തില്‍ സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ തികച്ചും യോഗ്യനായിട്ടുള്ള ഒരാളാണ് സുരേഷ് ഗോപി എന്ന് എനിക്കിപ്പോള്‍ തോന്നുന്നു.’ സത്യന് അന്തിക്കാട് കാന്‍ ചാനലിനോട് പറഞ്ഞു.
Recent Comments