ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാന്റെ സെറ്റില്‍വച്ച് നടന് ഒടുവില്‍ ഉണ്ണികൃഷ്ണനെ സംവിധായകന് രഞ്ജിത്ത് മുഖത്തടിച്ചുവെന്ന ആരോപണവുമായി സംവിധായകന് ആലപ്പി അഷ്റഫ്. അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകര്‍ന്നുപോയെന്നും അഷ്റഫ് പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
‘രഞ്ജിത്ത് എന്ന എഴുത്തുകാരനെ ഞാന്‍ ആദ്യമായി മദ്രാസില്വ്വച്ചാണ് കാണുന്നത്. വളരെ ആകര്‍ഷണീയമായ സ്വഭാവസവിശേഷതകളുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. എല്ലാവരോടും എളിമയോടും ചിരിച്ച് സംസാരിക്കുന്ന ഒരു കലാകാരന്. അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം സംവിധാനത്തിലായാലും എഴുത്തിലായാലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തിയതുമായിരുന്നു. അങ്ങനെ മറ്റുള്ളവര്‍ക്ക് അസൂയ തോന്നുംവിധം അദ്ദേഹം വിജയത്തിന്റെ ഓരോ പടവുകളും ചവിട്ടിക്കയറി. വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് രഞ്ജിത്ത് മുന്നോട്ട് പോയിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ സ്വഭാവത്തിനും പരിണാമങ്ങള്‍ സംഭവിച്ചു. പഴയ പുഞ്ചിരിയൊക്കെ മാറി മുഖത്ത് ഗൗരവവും ദേഷ്യവും നിറച്ചു. മറ്റുള്ളവരെ പുച്ഛത്തോടെ കാണുകയും ഞാന്‍ മാത്രമാണ് ശരിയെന്ന മനോഭാവത്തേക്ക് കടക്കുകയും ചെയ്തു.’ അഷ്റഫ് തുടര്‍ന്നു.
‘രഞ്ജിത്ത് പറയുന്ന പല കാര്യങ്ങളോടും പൊതുസമൂഹത്തിന് യോജിക്കാന്‍ കഴിയില്ലെന്നാണ് അഷ്റഫ് പറയുന്നത്. തനിക്ക് പൊതുസമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. അങ്ങനെ അഹങ്കാരം തലയ്ക്ക് പിടിച്ച് നില്ക്കുന്ന സമയത്താണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഇതോടെ, അദ്ദേഹം വരിക്കാശ്ശേരി മനയിലെ തമ്പുരാനായി മാറി. ഏത് വേദിയിലേയ്ക്കും കരഘോഷങ്ങളോട് സ്വീകരിച്ചിരുന്ന ജനങ്ങള്‍ അദ്ദേഹത്തെ കൂക്കുവിളികളോടെ സ്വീകരിക്കാന്‍ തുടങ്ങി. ആരാധകര്‍ കൈവിട്ടു. ഏകാധിപത്യ പ്രവണതയുടെ പേരില്‍ ചലച്ചിത്ര അക്കാദമിയും കൈവിട്ടു. പീഡനക്കേസ് വന്നതോടെ സര്‍ക്കാരും രഞ്ജിത്തിനെ കൈവിട്ടു. അദ്ദേഹം ഇതൊക്കെ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ് എന്ന് തോന്നാനുള്ള അനുഭവം പറയാം. ആറാം തമ്പുരാന് എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയൊരു വേഷവും ചെയ്തിരുന്നു’
‘ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന് രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവില്‍ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവര്‍ പിടിച്ചു എഴുന്നേല്പ്പിക്കുമ്പോള് അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവില്‍ നിന്നു. ഒടുവില്‍ മാനസികമായും തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപോയി. അതില്‍നിന്ന് മോചിതനാകാന്‍ ഏറെ നാള് എടുത്തു.’ അഷ്റഫ് കൂട്ടിച്ചേര്‍ത്തു.
Recent Comments