നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത അടുത്ത ദിവസങ്ങളിലായി കേട്ടുകൊണ്ടിരിക്കുകയാണ്. ഒടുവില്‍ ഇതാ വിവാഹകാര്യം കീര്‍ത്തി സുരേഷ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് വരന്. അടുത്ത മാസം 11 നായിരിക്കും വിവാഹം. 15 വര്‍ഷമായി തുടരുന്ന ബന്ധമാണെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. വിവാഹം ഗോവയിലായിരിക്കും. കീര്‍ത്തി സുരേഷ് വിവാഹശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി.
കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കുകയുമാണ്. ബേബിജോണിലൂടെയാണ് കീര്‍ത്തി സുരേഷ് ബോളിവുഡിലേയ്ക്ക് എത്തുന്നത്. വിജയ് ചിത്രം തെരിയുടെ ബോളിവുഡ് റീമേക്കാണ് ചിത്രം. വരുണ്‍ ധവാനാണ് നായകനായി എത്തുന്നത്. കലീസാണ് സംവിധായകന്. വാമിഖ ഗബ്ബി, ജാക്കി ഷ്റോഫ്, സാക്കിര്‍ ഹുസൈന്, രാജ്പാല് യാദവ്, സാന്യമല്ഹോത്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചിരഞ്ജീവി നായകനായി എത്തിയ ഭോലാ ശങ്കര്‍ ആണ് കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയായിട്ടാണ് കീര്‍ത്തി അഭിനയിച്ചത്. ചിത്രം വന്‍ ഹിറ്റായിരുന്നില്ല.
Recent Comments