ബാലറ്റ് പേപ്പർ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്നും ഇ വി എം മെഷീനുകൾ ഒഴിവാക്കണമെന്നുള്ള ഹർജി സുപ്രീംകോടതി തള്ളികൊണ്ട് സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്;
“നിങ്ങൾ വിജയിച്ചാൽ ഇവിഎമ്മുകൾ നല്ലത്, നിങ്ങൾ തോൽക്കുമ്പോൾ കൃത്രിമം എന്നാണോ?”-കോടതി ചോദിച്ചു.
എപ്പോഴാണ് ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾ നടപ്പിലാക്കിയത്? കോൺഗ്രസിലെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്താണ് ഇന്ത്യയിൽ ബാലറ്റിനു പകരം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ പ്രയോഗിക്കുവാൻ തീരുമാനിച്ചത്?
1982-ലാണ് ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം)അവതരിപ്പിച്ചത്. അന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. അവർ കോൺഗ്രസ് നേതാവാണ്. ഈ ഒരു ആശയം 1977-ലാണ് ഇന്ദിര നിർദ്ദേശിക്കപ്പെട്ടത്. അന്നും ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അന്ന് അത് പുരോഗമനപരവും വൻ വികസനവുമായിരുന്നു. അമേരിക്കയിൽ പോലുംവോട്ടിങ് യന്ത്രങ്ങൾ പ്രയോഗിക്കാതിരുന്നപ്പോഴാണ് ഇന്ത്യയിൽ ഇവിഎം മെഷീനുകൾ പ്രാബല്യത്തിൽ കൊണ്ടുവന്നത് .
2014 വരെ ഒരു ആക്ഷേപവും വോട്ടിങ് യന്ത്രങ്ങളെക്കുറിച്ച് ഉണ്ടായിരുന്നില്ല. നരേന്ദ്ര മോഡി രണ്ടാമത് അതായത് 2019 ൽ അധികാരത്തിലെത്തിയപ്പോഴാണ് വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമങ്ങൾ നടക്കുന്നുയെന്ന ആരോപണങ്ങൾ കോൺഗ്രസ് പാർട്ടി ഉന്നയിക്കുവാൻ തുടങ്ങിയത്. 2024 ൽ മൂന്നാമതും മോഡി അധികാരത്തിൽ വന്നതോടെ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടക്കുന്നുയെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയത് .
വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് തുടങ്ങിയ ആദ്യത്തെ തെരെഞ്ഞെടുപ്പിൽ ജയിച്ചത് കോൺഗ്രസായിരുന്നു. അഞ്ചു വര്ഷം കഴിഞ്ഞു നടന്ന ശേഷം 1989 ൽ ജനത ദളിന്റെ വി പി സിംഗ് പ്രധാനമന്ത്രിയായി. രണ്ടുവർഷം കഴിഞ്ഞ ശേഷം 1991 ൽ കോൺഗ്രസിന്റെ നരസിംഹറാവു പ്രധാനമന്ത്രിയായി. 96 ൽ നടന്ന ലോക സഭ തെരെഞ്ഞെടുപ്പിൽ 161 സീറ്റുകൾ ബിജെപി നേടി എ ബി വാജ്പേയി പ്രധാനമന്ത്രിയായി. 13 ദിവസത്തിനുശേഷം രാജിവെച്ച വാജ്പേയി 98 ൽ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു.13 മാസത്തിനുശേഷം അദ്ദേഹം രാജിവെച്ചു.
99 ൽ നടന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ എ ബി വാജ്പേയി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു .ബിജെപി ഭൂരിപക്ഷം നേടുകയും എ ബി വാജ്പേയി പ്രധാനമന്ത്രിയാവുകയും ചെയ്തു.2004 ൽ നടന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടുകയും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായി .2009 ലെ ലോകസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർച്ചയായി വീണ്ടും അധികാരത്തിലെത്തി. രണ്ടാമതും മൻമോഹൻസിംഗ് പ്രധാനമന്ത്രിയായി. 2014 മുതൽ ബിജെപിയുടെ മോദിയാണ് രാജ്യം ഭരിക്കുന്നത് .1984 ൽ വോട്ടിങ് യന്ത്രം പ്രാബല്യത്തിൽ വന്ന ശേഷം സംസ്ഥാനങ്ങളിലെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും തെരെഞ്ഞെടുപ്പുകൾ വോട്ടിങ് യന്ത്രങ്ങൾ വഴിയാണ് നടന്നത്.
ബൂത്തുപിടുത്തം അടക്കം തെരെഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുയെന്ന ആരോപണം വന്നപ്പോഴാണ് രാജ്യം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലേക്ക് മാറിയത്.
ഓരോ സ്ഥാനാർത്ഥിക്കും ഒരു ബട്ടൺ ഉപയോഗിച്ച് വോട്ടു ചെയ്യാവുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളാണ് ഇവിഎമ്മുകൾ. ഇലക്ട്രോണിക് ബാലറ്റ് ബോക്സിലേക്ക് കേബിൾ ഉപയോഗിച്ച് ഇത് ഘടിപ്പിച്ചിരിക്കുന്നു. ഇതിൽ രണ്ട് യൂണിറ്റുകൾ ഉൾപ്പെടുന്നു – കൺട്രോൾ യൂണിറ്റും ബാലറ്റിംഗ് യൂണിറ്റും. 5 മീറ്റർ കേബിൾ വഴിയാണ് ബന്ധിപ്പിച്ചിരിക്കുന്നത്
കൺട്രോൾ യൂണിറ്റിൽ ഉറപ്പിച്ചിരിക്കുന്ന 6 വോൾട്ട് സിംഗിൾ ആൽക്കലൈൻ ബാറ്ററിയിലാണ് ഇവിഎം പ്രവർത്തിക്കുന്നത്. വൈദ്യുതി ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ഇത് ഉപയോഗിക്കാം.
തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുത്ത പോളിംഗ് ഓഫീസറുടെ പക്കലാണ് കൺട്രോൾ യൂണിറ്റ് ഏൽപ്പിക്കുന്നത് .വോട്ടർ തിരഞ്ഞെടുക്കുന്ന സ്ഥാനാർത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടൺ അമർത്തി രഹസ്യമായി വോട്ട് രേഖപ്പെടുത്താൻ വോട്ടിംഗ് വിഭാഗത്തിലാണ് ബാലറ്റിംഗ് യൂണിറ്റ്.
VVPAT ഒരു സ്വതന്ത്ര വെരിഫിക്കേഷൻ പ്രിൻ്റർ മെഷീനാണ്, അത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ഘടിപ്പിച്ചിരിക്കുന്നു. തങ്ങളുടെ വോട്ട് ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് പോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇത് വോട്ടർമാരെ അനുവദിക്കുന്നു.ഒരു വോട്ടർ ഇവിഎമ്മിലെ ഒരു ബട്ടൺ അമർത്തുമ്പോൾ, ഒരു പേപ്പർ സ്ലിപ്പ് VVPAT വഴി പ്രിൻ്റ് ചെയ്യുന്നു. സ്ലിപ്പിൽ വോട്ടെടുപ്പ് ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരും അടങ്ങിയിരിക്കുന്നു.
ഇത് വോട്ടർക്ക് അവൻ്റെ/അവളുടെ തിരഞ്ഞെടുപ്പ് പരിശോധിക്കാൻ അനുവദിക്കുന്നു.
ഏഴ് സെക്കൻഡ് വിവിപാറ്റിലെ ഗ്ലാസ് കെയ്സിൽ നിന്ന് വോട്ടർക്ക് ദൃശ്യമായ ശേഷം, ബാലറ്റ് സ്ലിപ്പ് മുറിച്ച് വിവിപാറ്റ് മെഷീനിലെ ഡ്രോപ്പ് ബോക്സിലേക്ക് ഇടുകയും ബീപ്പ് കേൾക്കുകയും ചെയ്യും.
വിവിപാറ്റ് മെഷീനുകൾ പോളിംഗ് ഓഫീസർമാർക്ക് മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ.
തുടക്കത്തിൽ, ഇവിഎമ്മുകളുടെ ഉപയോഗം കുറച്ച് പ്രതിരോധം നേരിട്ടിരുന്നു, മാത്രമല്ല അവയുടെ വിശ്വാസ്യതയെയും സുരക്ഷയെയും കുറിച്ച് ആശങ്കകളുണ്ടായിരുന്നു. എന്നിരുന്നാലും, കാലക്രമേണ, ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള അടിസ്ഥാന മാർഗമായി EVM മാറി.
സമീപ വർഷങ്ങളിൽ, വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയലുകൾ (VVPATs) പോലുള്ള അധിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിനായി EVM-കൾ നവീകരിച്ചു. VVPAT-കൾ വോട്ടർമാരെ അവരുടെ വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അനുവദിക്കുന്നു, കൂടാതെ അവ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സുരക്ഷയുടെയും സുതാര്യതയും സുരക്ഷയും നൽകുന്നു.അതുകൊണ്ടാണ് സുപ്രീം കോടതി നിരവധി തവണ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടക്കുന്നുണ്ടെന്ന് ആരോപണങ്ങളെ തള്ളിയത് .
Recent Comments