നടൻ ധനുഷും ഐശ്വര്യ രജനികാന്തും ഔദ്യോഗികമായി വിവാഹമോചിതരായി. ഒരുമിച്ച് ജീവിക്കാനാകില്ലെന്ന് വ്യക്തമാക്കിയതോടെ ചെന്നൈയിലെ കുടുംബ കോടതിയാണ് വിവാഹമോചനം അനുവദിച്ചത്
കേസ് മുമ്പ് മൂന്ന് തവണ കോടതി പരിഗണിച്ചിരുന്നെങ്കിലും ധനുഷും ഐശ്വര്യയും എല്ലാ സെഷനുകളിലും എത്തിയിരുന്നില്ല. ഐശ്വര്യ വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു. തുടർന്ന് വിവാഹമോചന ഹർജിയിൽ ജഡ്ജി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.2004ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ലിങ്ക, യാത്ര എന്നീ രണ്ട് ആൺമക്കളുണ്ട്. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, 2022 ജനുവരി 17 നാണ് ധനുഷ് തങ്ങളുടെ വേർപിരിയൽ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
Recent Comments