വാട്ട്സാപ്പില്‍ ഒടിപി നമ്പര്‍ ചോദിച്ച തട്ടിപ്പുകാരെ ബുദ്ധിപൂര്‍വ്വം നേരിട്ട് നടന് കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. തട്ടിപ്പുകാരുടെ ചാറ്റിന്റെ വിവരങ്ങള്‍ സ്ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചത്. നിരവധി പേരാണ് സമാനമായ അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി അഹാനയുടെ പോസ്റ്റിന് താഴെ കമന്റുകളിട്ടത്.
പിരചയമുള്ള ഏതെങ്കിലും ഫോണ്‍നമ്പറുകളില്‍നിന്നും ഒടിപി അയച്ചുതരാമോ എന്ന രീതിയിലാണ് തട്ടിപ്പുകാര്‍ സമീപിക്കുകയെന്ന് അഹാന പറയുന്നു. കോണ്ടാക്റ്റ് ലിസ്റ്റിലെ നേരത്തെ ഹാക്ക് ചെയ്യപ്പെട്ട ഒരാളുടെ നമ്പറായിരിക്കും ഇത്. അവര്‍ ചോദിക്കുന്ന നമ്പര്‍ തിരിച്ചയച്ചാല്‍ അപ്പോള്‍തന്നെ അയച്ച ആളുടെ ഫോണ്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടും.
വാട്ട്സാപ്പ് ചാറ്റ് ഇങ്ങനെ:
‘വാട്സാപ് സ്ക്രീന്‍ നോക്കി ആറ് അക്കമുള്ള നമ്പര്‍ അയച്ചുതരൂ’ എന്നാണ് തട്ടിപ്പുകാരുടെ സന്ദേശത്തില്‍ പറയുന്നത്. നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് സിന്ധു കൃഷ്ണ തിരിച്ചു ചോദിച്ചു. പിന്നെയും മെസേജുകള്‍ അയച്ച തട്ടിപ്പുകാരോട്- ഞാന്‍ നിങ്ങളെ ബ്ലോക്ക് ചെയ്യുന്നു എന്നു പറഞ്ഞു തന്നെ സിന്ധു അവരുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത്തരം സന്ദേശങ്ങള്‍ സ്പാം ആണെന്ന് സിന്ധു പറഞ്ഞപ്പോള്‍ അതെ എന്നായിരുന്നു മറുപടി.
Recent Comments