ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ 13 പ്രതികളില്‍ ഒരാള്‍ വയലനിസ്റ്റ് ബാലഭാസ്ക്കറിന്റെ ഡ്രൈവര്‍ അര്ജുന് ആണ്. പാട്ടുപുരയ്ക്കല്‍ സ്വദേശിയാണ് അര്ജുന്. 21 ന് രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണയില്‍ കടയടച്ച് വീട്ടിലേയ്ക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന കെ.എം. ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരന് ഷാനവാസിനെയും കാറിടിപ്പിച്ച് മാരകമായി പരുക്കേള്പ്പിച്ച് സ്വര്‍ണ്ണം കവര്‍ന്നെന്നാണ് കേസ്.
കവര്‍ച്ച നടത്തി സ്വര്‍ണ്ണവുമായെത്തിയ സംഘത്തിലെ 4 പേരെ ചെറുപ്പുളശ്ശേരിയില്നിന്ന് മറ്റൊരു വാഹനത്തില്‍ കേസിലെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത് അര്‍ജുനാണ്. പിടിയിലായ സംഘാംഗങ്ങളില്‍നിന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നായി 1.723 കിലോ സ്വര്‍ണ്മവും സ്വര്‍ണ്ണം വിറ്റുകിട്ടിയ 3.279500 രൂപയും പോലീസ് പിടിച്ചെടുത്തിരുന്നു. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരാജ് വീട്ടില്‍ നിജില്‍ രാജ് (35), ആശാരിക്കണ്ടിയില്‍ പ്രഭിന് ലാല്‍ (29), പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടില്‍ സതീഷ് (46), കണ്ണറ സ്വദേശി കുഞ്ഞിക്കാവില്‍ ലിസണ്‍ (31), തൃശൂര്‍ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടില്‍ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന് എന്ന അപ്പു (37) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. റിമാന്‍ഡിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
സ്വര്‍ണ്ണം ഉരുക്കി 7 കട്ടികളാക്കിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതില്‍ ഒരു കട്ടി ലിസണ്‍ വില്‍പ്പന നടത്തിയിരുന്നു. സ്വര്‍ണ്ണം വിറ്റ തുകയും മറ്റ് 2 കട്ടികളും അര്‍ജുന്റെ വീട്ടില്‍നിന്നും 4 കട്ടികള്‍ മിഥുന്റെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. സ്വര്‍ണ്ണം ഉരുക്കാനുപയോഗിച്ച സാധന സാമഗ്രികള്‍ സതീഷിന്റെ വീട്ടില്‍നിന്നും പിടിച്ചെടുത്തു. ആഭരണങ്ങളില്‍ സ്വര്‍ണ്ണം കെട്ടിയ 6 കരിവളകള്‍ തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തില് നിക്ഷേപിച്ചത് പോലീസ് കണ്ടെടുത്തു.
സംഭവത്തില്‍ 3.2 കിലോ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായാണ് ബന്ധപ്പെട്ട വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ 2.5 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് സംഘത്തിന്റെ മൊഴിയെന്നും ഡിവൈഎസ്പി ടികെ. ഷൈജു, പോലീസ് ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്, എസ്ഐ ടിഎ ഷാഹുല്‍ ഹമീദ് എന്നിവര്‍ പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 4 പേരുള്‍പ്പെടെ 5 പേരെയും 2 വാഹനങ്ങളും ഇനി പിടികൂടാനുണ്ട്.
Recent Comments