നയൻതാരയുടെയും ഭര്‍ത്താവ് വിഘ്നേഷ് ശിവൻ്റെയും അഭിഭാഷകൻ പകർപ്പവകാശ ലംഘനമൊന്നും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ധനുഷിന്റെ പത്തുലക്ഷം രൂപ നഷ്ട പരിഹാരം കിട്ടണമെന്ന വക്കീൽ നോട്ടീസിന് മറുപടി നൽകി.
നയൻതാരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയിലെ ക്ലിപ്പുകൾ അനധികൃതമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രൊഡക്ഷൻ ഹൗസായ വണ്ടർബാർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന് വേണ്ടിയാണ് ധനുഷ് കേസ് കൊടുത്തത്.
ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പ് നെറ്റ്ഫ്ലിക്സ് ഡോക്യു-ഡ്രാമയായ നയൻതാര: ബിയോണ്ട് ഫെയറിടെയിൽ ഉപയോഗിച്ചതാണ് ധനുഷിനെ ചൊടിപ്പിച്ചത്. ധനുഷിൻ്റെ നോട്ടീസിന് നയൻതാരയെയും വിഘ്നേഷിനെയും പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിനിധീകരിച്ച് ലെക്സ് ചേമ്പേഴ്സിൻ്റെ മാനേജിംഗ് പാർട്ണർ രാഹുൽ ധവാനാണ് മറുപടി നൽകിയത്.
Recent Comments