മഹാരാഷ്ട്രയിൽ പ്രതിസന്ധി മുറുകുന്നു .സർക്കാർ രൂപീകരണ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുന്ന ഏക നാഥ് ഷിൻഡെയെ അനുനയിപ്പിക്കാൻ ശ്രമിക്കുകയാണിപ്പോൾ ബിജെപി. ആഭ്യന്തരവകുപ്പ് കഴിയാതെ ബിജെപി. വിട്ടുവീഴ്ചയില്ലെന്ന കടുത്ത നിലപാടിലാണ് ഷിൻഡെ.
മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കും എന്ന് അജിത്ത് പവാർ പറഞ്ഞത് ഉൾപ്പെടെ ഏക്നാഥ് ഷിൻഡെയെ ചൊടിപ്പിച്ചിട്ടുണ്ട്.
ഫലം വന്ന് ഒരാഴ്ചയായിട്ടും മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുകയാണ്. മുഖ്യമന്ത്രി പദമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടുപോയ ഏക്നാഥ് ഷിന്‍ഡെ ഇപ്പോള്‍ ഉയര്‍ത്തുന്ന ഡിമാന്‍ഡുകളാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്.
ആഭ്യന്തര വകുപ്പും നിയമസഭാ സ്പീക്കര്‍ സ്ഥാനവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്മാന് പദവിയും വേണമെന്നാണ് ശിവസേനയുടെ ആവശ്യം. ഇല്ലെങ്കില്‍ സര്‍ക്കാരില്‍ പങ്കാളിയാകില്ലെന്നും പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും പറയുന്നു. എന്നാല്‍ ആഭ്യന്തരം വിട്ടുള്ള ഒത്തുതീര്‍പ്പിന് ബി.ജെ.പി തയാറല്ല.
Recent Comments