പാലക്കാട് ആലത്തൂരില്‍നിന്നും സുമാര്‍ 5 കിലോമീറ്റര്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഭഗവതിക്ഷേത്രമാണ് മാങ്ങോട്ടുകാവ് ക്ഷേത്രം. ഈ ക്ഷേത്രം ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ പൂമുള്ളി മനക്കാരില്‍ അറിവിന്റെ തമ്പുരാന് എന്നറിയപ്പെടുന്ന ആറാം തമ്പുരാനായ ബ്രഹ്മശ്രീ നീലകണ്ഠന് നമ്പൂതിരിപ്പാടായിരുന്നു ഉടമസ്ഥന് (ഊരാളന്‍). അദ്ദേഹം ദേവസ്വം ബോര്‍ഡിലേയ്ക്ക് ഈ ക്ഷേത്രവും ഏക്കറു കണക്കിന് സ്ഥലവും വിട്ടുകൊടുത്തു. ബാധ ഒഴിപ്പിക്കുന്നതിനും ‘തട’യിടുന്നതിനും പ്രശസ്തമാണ് ഈ ക്ഷേത്രം. ഭഗവതി വടക്കോട്ട് തിരിഞ്ഞ് ഇരിക്കുന്നു. മുക്കോല്‍ ചാത്തന് (മൂര്‍ഖന്‍ ചാത്തന്) എന്ന ഉപദേവതാപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പുറത്തുണ്ട്. അവിടെ കൊല്ലങ്ങള്‍ക്ക് മുമ്പ് കോഴിവെട്ടും പുറത്തായി പാടത്ത് ആടിനെ വെട്ടി കലശവുമുണ്ടായിരുന്നു. ഇപ്പോള്‍ ആ വഴിപാടില്ല. കൊടിയാഴ്ചകളായ ഞായര്‍, ചൊവ്വ, വെള്ളി ആഴ്ചകളാണ് ഇവിടെ പ്രധാനം. ആ ദിവസങ്ങളില്‍ അഞ്ഞൂറോളം ഭക്തജനങ്ങള്‍ വന്ന് ദര്‍ശനം നടത്തുകയും മൂക്കോന് ചാത്തന് തടയിടുകയും കലശം നടത്തുകയും മുട്ടിറക്കുകയും പതിവുണ്ട്.
ശത്രുതാസംഹാരമായാണ് ‘തട’യിടല് വഴിപാട്. തടയിട്ടാല്‍ പിന്നെ ഒരു കൊല്ലത്തേയ്ക്ക് ശത്രുബാധയുണ്ടാകില്ലെന്നാണ് വിശ്വാസം. മണ്ണാടിയാര്‍ എന്ന വ്യക്തിയാണ് തടയിടുന്നതിന്റേയും കലശം കഴിക്കുന്നതിന്റേയും പ്രധാന കര്‍മ്മി. കളവുമുതല്‍ തിരികെ ലഭിക്കാന്‍ ഇവിടെ വിശേഷമായ വഴിപാട് ഉണ്ടായിരുന്നു. മുളക് അരച്ചത് പ്രതിമകളില്‍ പൂശി കാര്യസാദ്ധ്യം പറഞ്ഞ് മുക്കോന്‍ ചാത്തന്റെ മുന്നില്‍ കുഴിച്ചിടുക. ഒരു ദിവസം തന്നെ പത്തിരുപത് പേര് ഈ കാര്യസാദ്ധ്യത്തിനായി വരാറുണ്ട്. കട്ടെടുത്ത വ്യക്തിക്ക് നീറല് അനുഭവപ്പെട്ട് കളവ് സാധനം തിരികെ എത്തിക്കുമെന്നാണ് വിശ്വാസം. ഉദ്ദിഷ്ഠകാര്യസിദ്ധിക്ക് ഇവിടെ വന്ന് കുളിച്ച് പ്രാര്‍ത്ഥിച്ചാല്‍ കാര്യസിദ്ധി കൈവരുമെന്നാണ് വിശ്വാസം. തമിഴ്നാട്ടില്‍നിന്നും ധാരാളം വ്യക്തികള്‍ ഇവിടെ വന്ന് ദര്‍ശനം നടത്താറുമുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ ഉത്തമമായ പൂജ നടത്തുന്ന ഭഗവതിയുടെ പൂജ കഴിയും. അതിനുശേഷം മാത്രമാണ് മുക്കോന്‍ ചാത്തക്ഷേത്രത്തിലെ പൂജ ആരംഭിക്കുന്നത്. ദേവിക്ക് അപ്പം, നെയ്പ്പായസം, രക്തപുഷ്പാഞ്ജലി എന്നീ വഴിപാടുകളുമുണ്ട്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള ക്ഷേത്രമാണിത്.
Recent Comments