താരകാപ്രൊഡക്ഷന്സിന്റെ ബാനറില്‍ കിരണ്‍ നാരായണന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് റിവോള്‍വര്‍ റിങ്കോ എന്ന് പേരിട്ടു. വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചത്.
സൂപ്പര്‍ നാച്വറല്‍ കഥാപാത്രങ്ങളെ മനസ്സില്‍ ആരാധിക്കുന്ന നാലു കുട്ടികള്‍. അത്തരത്തിലൊരു കഥാപാത്രത്തെ കേന്ദ്രമാക്കി ഒരു സിനിമ നിര്‍മ്മിക്കണമെന്നാഗ്ര
ഹിച്ചു നടക്കുകയാണിവര്‍. തങ്ങള്‍ക്ക് അസാധ്യമായ കാര്യങ്ങള്‍ ചെയ്യാനിറങ്ങിത്തിരിച്ച കുട്ടികള്‍ക്ക് മുന്നില്‍ പ്രിയേഷ് എന്ന ഒരു ചെറുപ്പക്കാരന് കടന്നുവരുന്നു. പ്രിയേഷിന്റെ കടന്നുവരവോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ കിരണ്‍ നാരായണന് അവതരിപ്പിക്കുന്നത്. ഇവിടെ കുട്ടികളുടെ ഈ ആഗ്രഹം നടക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം കുടിയാണ് ഈ ചിത്രം.
കുട്ടികളേയും, കുടുംബങ്ങളേയും ഏറെ ആകര്ഷിക്കുംവിധത്തിലാണ് ഈ ചിത്രത്തിന്റെ അവതരണം. വിഷ്ണു ഉണ്ണികൃഷ്ണനാണ് പ്രിയേഷിനെ അവതരിപ്പിക്കുന്നത്. ശ്രീപത് യാന്‍ (മാളികപ്പുറം ഫെയിം), ആദി ശേഷ്, വിസാദ് കൃഷ്ണന്, ധ്യാന്‍ നിരഞ്ജന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്.
ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോന്, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന് പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറാ, അര്‍ഷ, സൂസന് രാജ് കെ.പി.എ.സി, ആവണി, എന്നിവരും പ്രധാന താരങ്ങളാണ്.
കൈതപ്രത്തിന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലി ഛായാഗ്രഹണവും അയൂബ് ഖാന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്- ബൈജു ബാലരാമപുരം, കോസ്റ്റ്യൂം ഡിസൈന്‍- സുജിത് മട്ടന്നൂര്‍, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടര്‍- ഷിബു രവീന്ദ്രന്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍- സഞ്ജയ് ജി. കൃഷ്ണന്, പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍- ചന്ദ്രമോഹന് എസ്.ആര്., പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്- പാപ്പച്ചന് ധനുവച്ചപുരം, പി.ആര്.ഒ.- വാഴൂര്‍ ജോസ്, ഫോട്ടോ- ശാലു പേയാട്.
കോഴിക്കോട്, കുന്ദമംഗലം, മുക്കം, എന്നിവിടങ്ങളിലായി സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
Recent Comments