ചലച്ചിത്രത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള പുതുമുഖങ്ങള്‍ക്കാവശ്യമായ സഹായ സഹകരണം നല്‍കാന്‍വേണ്ടിയും അവരെ ഹ്രസ്വ-ദീര്‍ഘ ചലച്ചിത്രങ്ങളിലും ഡോക്യുമെന്ററികളിലും ഉള്‍പ്പെടുത്താന്‍ വേണ്ടിയും നടനും കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും ലോക റെക്കോര്‍ഡ് നേതാവുമായ ജോയ് കെ. മാത്യുവിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ കലാ സംഗമം സംഘടിപ്പിച്ചു. പരിപാടിയില്‍
കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കലാകാരന്മാര് പങ്കെടുത്തു.
കലാ സംഗമത്തില്‍ പങ്കെടുത്ത മുഴുവന്‍ കലാകാരന്മാരേയും ഉള്‍പ്പെടുത്തി കൊണ്ടുള്ള വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. ഉത്ഘാടന ചടങ്ങില്‍ ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ബിബി പ്രസാദ്, ആലപ്പുഴ ജില്ലാ കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. പി. ഗീത, ചലച്ചിത്ര പി.ആര്.ഒ. പി. ആര്.സുമേരന്‍, മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സീമ രവീന്ദ്രന്, ഛായാഗ്രഹകന് സാലി മൊയ്ദീന്, നടനും സംവിധായകനുമായ പോളി വടക്കന്‍, സാമൂഹ്യ പ്രവര്‍ത്തകരായ രാജു പള്ളിപ്പറമ്പില്‍, ഗീത എസ്. പിള്ള, ചന്ദ്രബാബു, മന്‍സൂര്‍ മുഹമ്മ. നടന്മാരായ ഷാമോന്, ലീലാ കൃഷ്ണന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ജോസ് വരാപ്പുഴ, ചലച്ചിത്ര നടിമാരായ സജ്ന, അശ്വതി, സെസില്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ ജില്ലകളില്‍ നിന്നും പങ്കെടുത്ത കലാകാരന്മാര് രസകരവും വ്യത്യസ്തവും ഹൃദയസ്പര്‍ശിയുമായ ജീവിതാനുഭവങ്ങള്‍ പങ്ക് വച്ചു .ചടങ്ങില്‍ ബിന്ദു പ്രേമ ചന്ദ്രന് എഴുതിയ കവിതസമാഹരമായ പുതുമഴയും സന്തോഷ് ജോര്‍ജ് എഴുതിയ മാറായിലെ മനുഷ്യന് എന്ന നോവലും പ്രകാശനം ചെയ്തു.
Recent Comments