ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകൾ നേടി ചരിത്രം കുറിച്ച് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മികച്ച ഇംഗ്ലിഷിതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടത്. 82-ാമത് ഗോൾഡൻ ഗ്ലോബിനുള്ള നോമിനേഷനുകൾ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. സംവിധാനത്തിന് ആദ്യമായാണ് ഒരിന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്നത്.
ജനുവരി അഞ്ചിനാണ് പുരസ്കാര പ്രഖ്യാപനം. പായൽ കപാഡിയയാണ് ചിത്രം സംവിധാനം ചെയ്തത്. കാൻ ചലച്ചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരവും ഓസ്കർ സീസണു മുന്നോടിയായുള്ള ഗോതം അവാർഡ്സിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരവും ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിന്റെ ‘ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം’ ടൈറ്റിലും ചിത്രം നേടിയിരുന്നു.സിനിമയെ സമരായുധമാക്കിയ ചലച്ചിത്ര പ്രവർത്തകർക്ക് നൽകുന്ന ‘സ്പിരിറ്റ് ഓഫ് ദ സിനിമ’ അവാർഡും പായൽ കപാഡിയ സ്വന്തമാക്കിയിരുന്നു.
Recent Comments