കേരള രാഷ്ട്രീയത്തിലെ കിങ്ങിണിക്കുട്ടൻ ആരായിരുന്നു .അത് പറയുന്നതിന് മുമ്പ് ഒരു ചരിത്രം കൂടി അറിയണം .വർഷം 1994 .കരുണാകരൻ മുഖ്യമന്ത്രിയും നരസിംഹറാവു പ്രധാനമന്ത്രിയും .കരുണാകരൻ മകനായ കെ മുരളീധരനെ രാഷ്ട്രീയത്തിൽ അരിയിട്ടു വഴിക്കുന്ന കാലം .അപ്പോഴാണ് കരുണാകരനെതിരെ തിരുത്തൽ വാദം .തിരുത്തൽ വാദം എന്ന കൊട്ടാര വിപ്ലവം നയിച്ചത് ജി കാർത്തികേയൻ ,എം ഐ ഷാനവാസ് ,രമേശ് ചെന്നിത്തല എന്നിവരാണ് .
അക്കാലത്താണ് ശതാഭിഷേകം എന്ന പേരിൽ ഒരു റേഡിയോ നാടകം വരുന്നത്.ഇതിലെ പ്രധാന കഥാപാത്രം കിങ്ങിണിക്കുട്ടൻ .പ്രമുഖ കവി രമേശൻ നായരായിരുന്നു നാടകത്തിന്റെ രചയിതാവ് .മുരളീധരനാണ് കിങ്ങിണി കുട്ടൻ എന്ന് പരക്കെ പ്രചരിച്ചു.ഉടനെ ആകാശവാണി ഉദ്യോഗസ്ഥനായ രമേശൻ നായരെ ആന്ഡമാനിലേക്ക് സ്ഥലം മാറ്റി.തുടർന്ന് രമേശൻ നായർ ജോലി രാജിവെച്ചു .അന്ന് കോൺഗ്രസ് വിചാരിച്ചാൽ രാജ്യത്ത് എന്തും നടക്കുന്ന കാലമാണ് .ഇന്ന് കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിനു പുറത്താണ് .
കരുണാകരനെതിരെ മക്കൾ വാദം ഉയർത്തിയ കോൺഗ്രസ് നേതാക്കളുടെ മക്കൾ കോൺഗ്രസിലെ ഉന്നത സ്ഥാനത്ത് എത്തിയെന്നത് വേറെ കാര്യം .ജി കാർത്തികേയൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ശബരിനാഥിനെയും പി ടി തോമസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസിനെയും ഉമ്മൻചാണ്ടി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനെയും എംഎൽഎ മാരാക്കി .എം ഐ ഷാനവാസ് മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മക്കളെ ആരെയും എംഎൽഎ യോ എം പി യോയാക്കിയില്ല .
പഴയ കിങ്ങിണിക്കുട്ടൻ ഇപ്പോൾ ചാണ്ടി ഉമ്മന്റെ രൂപത്തിൽ തിരിച്ചു വന്നിരിക്കുകയാണ് .കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ നടത്തിയ പ്രസ്താവനയാണ് കാരണം .തന്നെ അവഗണിക്കുന്നുയെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം .കോൺഗ്രസിലിപ്പോൾ കെപിസിസി പ്രസിഡന്റ് നേതൃത്വം നൽകുന്ന ഗ്രൂപ്പും വി ഡി സതീശൻ നേതൃത്വം നൽകുന്ന ഗ്രൂപ്പുമുണ്ട് .പണ്ട് കരുണാകരൻ നേതൃത്വം നൽകിയ ഐ ഗ്രൂപ്പും എ കെ ആന്റണി നേതൃത്വം നൽകിയ എ ഗ്രൂപ്പും പോലെ.പിന്നീട് ഉമ്മൻചാണ്ടി എ ഗ്രൂപ്പിനു നേതൃത്വം നൽകി .ഇപ്പോൾ ചാണ്ടി ഉമ്മനിലൂടെ പഴയ എ ഗ്രൂപ്പിനെ പൊടി തട്ടിയെടുക്കാൻ വേണ്ടിയാണ് കോൺഗ്രസിലെ ചിലർ അഭിനവ കിങ്ങിണിക്കുട്ടനായ ചാണ്ടി ഉമ്മനെ രംഗത്തിറക്കിയിരിക്കുന്നതെന്നാണ് ചിലർ പറഞ്ഞത്.വി ഡി സതീശൻ നേരത്തെ ഐ ഗ്രൂപ്പുകാരനായിരുന്നു.ഐ ഗ്രൂപ്പിൽ നിന്നും കെ സുധാകരനും മുരളീധരനും ഇപ്പോൾ എ ഗ്രൂപ്പിലാണ്
കെപിസിസി പ്രസിഡന്റിനെ മാറ്റുന്നതുൾപ്പെടെ ചർച്ചകളുമായി കോൺഗ്രസ് പുനസംഘടന വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചുള്ള നീക്കം ശക്തമാണിപ്പോൾ .ഇതിനു പിന്നിൽ ഏതൊക്കെ നേതാക്കൾ ഉണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല .കെ സി വേണു ഗോപാലിന്റെ ആശീർവാദത്തോടെയാണോ ഈ നീക്കമെന്ന് സംശയിക്കുന്നവരുമുണ്ട് .അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടുമെന്നും അങ്ങനെ വന്നാൽ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാനാണ് ഇപ്പോഴത്തെ ചേരിപ്പോരുകൾക്ക് കാരണമെന്ന് അനുമാനിക്കപ്പെടുന്നു.മുഖ്യ മന്ത്രി പദവി ആഗ്രഹിക്കുന്നവർ കെ സുധാകരൻ ,വി ഡി സതീശൻ ,കെ സി വേണുഗോപാൽ ,കെ മുരളീധരൻ ,രമേശ് ചെന്നിത്തല ,ശശി തരൂർ എന്നിവരാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുവാൻ പോവുന്ന തെരെഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തി നിൽക്കെയാണ് കോൺഗ്രസിലെ കലാപം .എല്ലാക്കാലത്തും ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കുമ്പോഴാണ് കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കുകൾ മൂർഛിക്കുന്നത് .ഇത്തവണയും പതിവ് തെറ്റുന്നില്ല
Recent Comments