മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന ‘മറക്കില്ലൊരിക്കലും’ ചടങ്ങ് ഇന്ന് വൈകിട്ട് 4.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.ചലച്ചിത്ര കലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്.
കെ.ആർ.വിജയ, ടി.ആർ.ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ എന്നിവരെയാണ് ആദരിക്കുന്നത്.
പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി നടിമാർ ഇന്നലെ തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഈ സമാഗമത്തിൽ അവർക്കിടയിൽ ഒരു ആഗ്രഹം ഉരിതിരിഞ്ഞു. തങ്ങളുടെ പഴയ നായകൻ മധു സാറിനെ ഒന്ന് കാണണം. ആ ആഗ്രഹ സഫലീകരണത്തിനായി എല്ലാവരും മധു സാറിൻ്റെ വസതിയിലേക്ക് ഇന്ന് രാവിലെ എത്തി .
ഓരോത്തർക്കും പറയാൻ ഓരോ ഓർമകളായിരുന്നു . ക്യാമറയ്ക്ക് പുറകിലെ സംഭവങ്ങൾ ഒരോന്നായി അവർ പങ്കുവെച്ചു . അന്ന് കണ്ടതിൽ നിന്നും എല്ലാവരും രൂപം കൊണ്ട് മാറി പോയതിൻ്റെ അമ്പരപ്പ് മധുവിനും . എന്നിരുന്നാലും അവരെല്ലാം തന്നെക്കാൾ ആരോഗ്യമുള്ളവരായി ഇരിക്കുന്നത് നല്ല കാര്യമെന്നും മധു പറഞ്ഞു . നായികമാരെ കണ്ടപ്പോൾ പഴയ കാലത്തേക്ക് മനസ്സ് സഞ്ചരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം സ്ഥിരം ശൈലിയിൽ ഉത്തരം നല്ല . “ഞാൻ എങ്ങും പോയില്ല , ഇവരോടൊപ്പം ഇവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു ” . വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മധു സാറിനെ കണ്ടതിലുള്ള സന്തോഷം പങ്കുവെച്ച് നായികമാരും മടങ്ങി .
Recent Comments