ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’യുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ‘മാർക്കോ’യുടെ ആദ്യ ടിക്കറ്റ് എടുത്തുകൊണ്ട് സിനിമയുടെ അണിയറപ്രവർത്തകർക്ക് കേരള സ്പീക്കർ എ എൻ ഷംസീര്‍ ആശംസകൾ അറിയിച്ചു. ഡിസംബർ 20ന് 5 ഭാഷകളിലായാണ് ചിത്രം ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ എത്തുന്നത് . ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം ഹനീഫ് അദേനിയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് .
‘എറെ നാളായി പരിചയമുള്ള എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ആദ്യ സിനിമയാണ് ‘മാർക്കോ’. ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഈ ചിത്രത്തിന് വലിയ വിജയം ആശംസിക്കുന്നു’ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചുകൊണ്ട് എ എൻ ഷംസീര്‍ പറഞ്ഞു. സിനിമയുടെ ടീസർ ഇതിനകം 5.2 മില്യണിലേറെ കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്.
Recent Comments