എട്ടുമാസത്തെ പ്രണയത്തിനൊടുവിൽ വിവാഹം കഴിഞ്ഞു പതിനഞ്ചാം ദിവസം നവദമ്പതികൾക്ക് ദാരുണാന്ത്യം .പത്തനം തിട്ട ജില്ലയിൽ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിൽവച്ച് ഇന്ന് (15 -12 -2024 ) പുലർച്ചെ 4.05 നായിരുന്നു അപകടം.മൊത്തം നാലുപേരാണ് കൊല്ലപ്പെട്ടത് .അതിൽ അനുവും നിഖിലും നവദമ്പതികളാണ്.മലേഷ്യയിൽ നിന്നും ഹണിമൂൺ യാത്ര കഴിഞ്ഞു മടങ്ങി എത്തിയതായിരുന്നു നിഖിലും അനുവും.ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുമ്പോഴായിരുന്നു അപകടം.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിൽ പനയംപാടത്ത് സിമൻറ് ലോറി ഇടിച്ചുകയറി നാലു സ്കൂൾ വിദ്യാർഥിനികൾ മരിക്കുകയുണ്ടായി . വൈകിട്ടാണ് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി നാല് വിദ്യാർഥിനികളുടെ ജീവനെടുത്ത അപകടം നടന്നത് . അയിഷ, റിദ ഫാത്തിമ, ഇർഫാന, ഷെറിൽ എന്നിവരാണ് മരിച്ചത്. റോഡ് നിർമാണത്തിലുണ്ടായ അശാസ്ത്രീയതയാണ് അപകടത്തിനിടയാക്കിയത് .ഇക്കാര്യം സംഭവ സ്ഥലം സന്ദർശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ന് പത്തനംതിട്ട കൂടലിൽ മിനി ബസും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് നാലു പേർ മരിച്ചത് . തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തർ സഞ്ചരിച്ച മിനി ബസ് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോന്നി മല്ലശേരി സ്വദേശികളായ നിഖിൽ (29), അനു (26), അനുവിന്റെ പിതാവ് ബിജു പി.ജോർജ്, നിഖിലിന്റെ പിതാവ് ഈപ്പൻ മത്തായി എന്നിവരാണ് മരിച്ചത്..
ബിജു പി.ജോർജാണ് കാർ ഓടിച്ചിരുന്നത്. മിനി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവർ ബിജു ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.
ഈപ്പൻ മത്തായി, നിഖിൽ, ബിജു എന്നിവർ സംഭവസ്ഥലത്തും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അനുവും മരിച്ചു. കാനഡയിലാണ് നിഖിൽ ജോലി ചെയ്യുന്നത്. അപകടത്തിൽ മിനി ബസിലുണ്ടായിരുന്ന ഏതാനും തീർത്ഥാടകർക്കും പരുക്കേറ്റതായാണ് വിവരം.
മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങള്‍ ശക്തമായി നടപ്പാക്കിയിട്ടും റോഡപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു എന്നാണ് പഠന റിപ്പോർട്ടുകൾ . . 1980-81 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ റോഡപകടങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വരുന്ന രീതിയാണുള്ളത്.
Recent Comments