എട്ട് വർഷമായുള്ള അകൽച്ചയ്ക്ക് വിരാമം കുറിച്ച് എൻ എസ് എസ് മന്നംജയന്തി ആഘോഷത്തിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചു .പിന്നാമ്പുറം എന്ത്
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് താക്കോൽ സ്ഥാന വിവാദത്തിൽ തട്ടി എൻഎസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന പിണക്കത്തിന്റെ മഞ്ഞുരുകുന്നതായി സൂചന .. മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് എട്ട് വർഷമായുള്ള അകൽച്ചയ്ക്ക് അന്ത്യമാകുന്നത്.
കഴിഞ്ഞ എട്ട് വർഷമായി എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകൽച്ചയിലായിരുന്നു. 2013ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
2013ൽ ആയിരുന്നു കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച താക്കോൽ സ്ഥാന വിവാദം. ഉമ്മൻ ചാണ്ടി സർക്കാരിൽ താക്കോൽ സ്ഥാനത്തേയ്ക്ക് രമേശ് ചെന്നിത്തലയെ കൊണ്ടുവരണം എന്ന എൻഎസ്എസ് ജെനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയാണ് വലിയ വിവാദമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആദ്യം ഇതിന് വഴങ്ങിയില്ല.
വിവാദമായതോടെ സുകുമാരൻ നായരുടെ പ്രസ്താവനയെ രമേശ് ചെന്നിത്തലയ്ക്ക് തന്നെ അന്ന് തള്ളി പറയേണ്ടി വന്നു. ഇതാണ് ചെന്നിത്തല -എൻഎസ്എസ് അകൽച്ചയിലേക്ക് നയിച്ചത്. കുറെ നാളുകളായി എൻഎസ്എസ് പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നില്ല.രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെ എൻഎസ്എസ് കോൺഗ്രസ് അധികാരത്തിലെത്തിയാൽ രമേശ് മുഖ്യമന്ത്രിയാവാനാണ് എൻഎസ്എസ് ആഗ്രഹിക്കുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ് .കോൺഗ്രസിൽ മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന കെസി വേണുഗോപാൽ,രമേശ് ചെന്നിത്തല,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,ശശി തരൂർ എന്നിവർ നായർ സമുദായ അംഗങ്ങളാണ് .വി ഡി സതീശനോടാണ് ഇതിൽ എൻ എസ് എസിനു കൂടുതൽ ശത്രുത .ഡൽഹി നായർ എന്ന് വിശേഷിച്ച ശശി തരൂരിനോടുള്ള പഴയ ശത്രുത കുറഞ്ഞിട്ടുണ്ട് .
Recent Comments