ഇന്‍ഡ്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന് എന്നിവര്‍ നിര്‍മ്മിച്ച്
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നു. വയനാട്, കോട്ടയം, ചങ്ങനാശ്ശേരി കുട്ടനാട്, ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രീകരണം. എഴുപത്തിയഞ്ചു ദിവസം നീണ്ടുനിന്ന ഷെഡ്യൂളായിരുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചത് വയനാട്ടിലായിരുന്നു.
ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗതി.
നിരവധി സാമൂഹ്യ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്ന ചിക്രൂടിയാണിത്. വന്‍ ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും, വ്യക്തിജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ സംഘര്‍ഷമാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.
ടൊവിനോ തോമസാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരന്, സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക.
ആര്യാസലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്, എന്‍.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
എന്‍.എം. ബാദുഷയാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍.
Recent Comments