തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ തിരുനെൽവേലിയിലെത്തി. തിരുവനന്തപുരത്തെ റീജിയണൽ ക്യാൻസർ സെന്റർ (ആർ .സി.സി ) ആശുപത്രിയുടെ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത് .ഇപ്പോൾ കല്ലൂർ സ്കൂളിൽ തമിഴ്നാട് ഉദ്യോഗസ്ഥരുമായി ഇതുസംബന്ധിച്ച് കേരളത്തിലെ ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്.
ചർച്ചയിൽ കേരളത്തിന്റെ ആക്ഷൻ പ്ലാൻ സംബന്ധിച്ച് വ്യക്തമാക്കും .കേരളത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉടൻ മാലിന്യം നീക്കം ചെയ്യുമെന്നാണ് ഉറപ്പ് നൽകിയിട്ടുള്ളത് . മാലിന്യ നീക്കത്തിന് ജെസിബി ഉൾപ്പടെയുള്ള സംവിധാനങ്ങൾ തമിഴ്നാട് നൽകും.കേരള-തമിഴ്നാട് സംയുക്ത ഓപ്പറേഷനാണ് നടക്കുക.
തിരുവനന്തപുരത്തു നിന്നും മാലിന്യം തള്ളിയ സംഭവത്തിൽ തമിഴ്നാട് പോലീസ് രണ്ടു പേരെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. . മാലിന്യം കൊണ്ടുപോകാൻ കരാറെടുത്ത സനേജ് കമ്പനിയുമായുള്ള കരാർ ആർ .സി .സി റദ്ദാക്കും. മാലിന്യം തള്ളിയതിൽ സനേജ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി കഴിഞ്ഞു .മാലിന്യം തള്ളിയതിൽ നിയമപരമായ നടപടി സ്വീകരിക്കാൻ ആർ .സി.സി ക്ക് നിർദ്ദേശം നൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Recent Comments