കേരളത്തിൽ ബിജെപി സഖ്യമായ എൻ ഡി എ യിൽ നിന്നും ബി ഡി ജെ എസ് പുറത്തേക്ക് പോകുമെന്ന് സൂചന. എസ് എൻ ഡി പി യുടെ രാഷ്ട്രീയ സംഘടനയാണ് ബി ഡി ജെ എസ്; എൻ ഡി പി യുടെ വൈസ് പ്രസിഡന്റായ തുഷാർ വെള്ളാപ്പള്ളിയാണ് ബി ഡി ജെ എസിന്റെ സംസ്ഥാന പ്രസിഡന്റ്. എൻ ഡി എ മുന്നണി വിട്ട് യു ഡി എഫിലേക്ക് പോകാനാണ് തുഷാർ വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ നീക്കം. ബി ഡി ജെ എസിലെ മിക്കവാറും നേതാക്കൾ യുഡിഎഫിലേക്ക് ചേക്കേറാനാണ് ആഗ്രഹിക്കുന്നത്.
പാർട്ടി പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുപോലും അർഹമായ പരിഗണന ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് മുഖ്യ ആരോപണം. അതാണ് മുന്നണിമാറ്റം അവർ ആഗ്രഹിക്കുന്നത്. മുന്നണിമാറ്റം സംബന്ധിച്ച് ഏതാനും കോൺഗ്രസ് നേതാക്കളുമായി അനൗദ്യോഗിക സംസാരമുണ്ടായെന്നും പറയപ്പെടുന്നു. തുഷാർ സ്ഥലത്തില്ലാതെ അടുത്തയിടെ ബി.ഡി.ജെ.എസ്. നേതൃയോഗം ചേർന്നിരുന്നു. അതിലാണ് മുന്നണിമാറ്റം സംബന്ധിച്ച് ശക്തമായ ആവശ്യമുയർന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, ആറ്റിങ്ങൽ, തൃശ്ശൂർ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി. സ്ഥാനാർഥികൾക്ക് വോട്ടുകൂടാൻ മുഖ്യകാരണം എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാട് മൂലമാണ്.
1976-ൽ എസ്എൻഡിപി സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി (എസ്ആർപി) രൂപീകരിക്കുകയുണ്ടായി.1982 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ പാർട്ടി രണ്ട് സീറ്റുകൾ നേടി, എന്നാൽ ആഭ്യന്തര പ്രശ്നങ്ങൾ കാരണം താമസിയാതെ എസ് ആർ പി വിസൃമതിയിലായി. 2015 ലാണ് തുഷാർ വെള്ളാപ്പള്ളി പ്രസിഡന്റും ടി വി ബാബു ജനറൽ സെക്രട്ടറിയുമായി ബി ഡി ജെ എസ് എന്ന രാഷ്ട്രീയ പാർട്ടി എസ് എൻ ഡി പി രുപീകരിച്ചത് .2021 ഫെബ്രുവരിയിൽ ബിഡിജെഎസ് പിളരുകയും എം കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഭാരതീയ ജനസേന (ബിജെഎസ്) എന്ന പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു.
തുഷാർ വെള്ളാപ്പള്ളിയെയും ബി ഡി ജെ എസിനെയും യു ഡി എഫിലേക്ക് കൊണ്ടു വരാൻ ശ്രമിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. വെള്ളാപ്പള്ളി നടേശൻ രമേശ് ചെന്നിത്തലയാണ് അടുത്ത തവണ കോൺഗ്രസിനു അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയാവേണ്ടത് എന്ന് പറഞ്ഞതോടെയാണ് തുഷാർ വെള്ളാപ്പള്ളി യു ഡി എഫിലേക്ക് മാറാൻ പോകുന്നുയെന്ന പ്രചാരണം ഉണ്ടായത്. യു ഡി എഫിനു അധികാരം കിട്ടിയാൽ തുഷാർ വെള്ളാപ്പള്ളി മന്ത്രിയാകും .അതാണ് ധാരണ. സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് ചേക്കേറിയപോലെ ബിജെപിയുടെ പ്രധാന ഘടകക്ഷിയായ ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും കോൺഗ്രസിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്.
Recent Comments