ഭർത്താവിനോടൊപ്പം ദുബായിലെത്തിയ സ്മിത എന്ന യുവതിയുടെ തിരോധനം ഇരുപതാം വർഷത്തിലേക്ക്. വിവിധ ഏജൻസികൾ അനേഷിച്ചിട്ടും ഇതുവരെ ഒരു തുമ്പും കണ്ടെത്തനായിട്ടില്ല. ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി സ്മിതയുടെ തിരോധാനം നീളുകയാണ്. സ്മിത മരിച്ചു പോയോ? മരിച്ചെങ്കിൽ ആരാണ് കൊലയാളി. ബന്ധുക്കൾ സംശയിക്കുന്ന പോലെ സ്മിതയുടെ ഭർത്താവോ?
കൊച്ചി നഗരത്തിലെ എളമക്കര അരശക്കോട്ടിൽ സ്മിത ജോർജ് എന്ന 25 കാരി 2005 സെപ്തംബർ മൂന്നിനാണ് ദുബായിലെ ഫ്ളാറ്റിൽ നിന്ന് കാണാതാവുന്നത്. എന്താണ് ഇവർക്ക് സംഭവിച്ചതെന്ന് ഇനിയും വ്യക്തമല്ല .ഭർത്താവിനൊപ്പം ദുബായിലേക്ക് പോയ യുവതിയെ അവിടെയെത്തി മൂന്നാം നാൾ കാണാതാവുന്നു. കാണാതാവുന്ന ദിവസം യുവതിയെ ചോരയിൽ മുങ്ങികുളിച്ചുകിടക്കുന്നതായി കണ്ടെന്ന് സാക്ഷ്യമൊഴി. എന്നാൽ യുവതിയുടെ മൃതദേഹത്തിൽ നടത്തിയ ഫൊറൻസിക് പരിശോധയിൽ മുറിവകളോ മറ്റ് അസ്വഭാവികതയോ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. ഒരെത്തും തുമ്പുമില്ലാത്ത അന്വേഷണം. ഇനിയും ദുരുഹത അഴിക്കാനാവാതെ സ്മിതാ ജോർജിന്റെ തിരോധാനം.
വിവാഹത്തിന് ശേഷം 55 ദിവസത്തെ വിസിറ്റിങ് വിസയിൽ ഭർത്താവ് ആന്റെണിയ്ക്കൊപ്പം എത്തിയതായിരുന്നു സ്മിത. കാണാതായതിന് തൊട്ടുപിന്നാലെ സ്മിതയുടെ ഒരു കത്ത് ആന്റെണി ബന്ധുക്കളെ കാട്ടി. താൻ കാമുകനൊപ്പം പോവുകയാണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.
മകളുടെ തിരോധാനത്തിൽ സംശയം തോന്നിയ പിതാവ് കോടതിയെ സമീപിച്ചു. സംഭവത്തിൽ ദുബായിൽ പോലീസിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന് കോടതി നിർദേശം നൽകി. അതിനൊപ്പം കേരള പോലീസും അന്വേഷണം തുടങ്ങി. കേസ് പിന്നീട് ക്രൈം ബ്രാഞ്ചും സിബിഐയും അന്വേഷിച്ചു. ഇതിനിടെ ആന്റെണി ബന്ധുക്കളെ കാട്ടിയ കത്ത് വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. ഇതോടെ ആന്റെണിയിലേക്ക് അന്വേഷണം മുറുകി. ഇന്റെർപോളിന്റെ സഹായത്തോടെ ആന്റെണിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്.
സ്മിതിയുടെ തിരോധാനത്തിൽ നിർണായക വഴിത്തിരിവായത് പിതാവ് ജോർജ് കോടതിയിൽ കൊടുത്ത സത്യവാങ്മൂലമാണ്. യുവതി ദുബായിൽ കൊല്ലപ്പെട്ടതായും മൃതദേഹം ഷാർജയിലെ ആശുപത്രി മോർച്ചറിയിൽ 10 വർഷമായി തിരിച്ചറിയാതെ സൂക്ഷിച്ചിരിക്കുകയാണെന്നും അച്ഛൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അറസ്റ്റ്ചെയ്ത ഭർത്താവ് തോപ്പുംപടി ചിറക്കൽ വലിയപറമ്പിൽ ആന്റണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജോർജ് സത്യവാങ്മൂലം സമർപ്പിച്ചത്. ഉപേക്ഷിച്ച നിലയിൽ ദുബായ് പൊലീസ് സ്മിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും ആന്റണിയും കാമുകിയും ചേർന്ന് സ്മിതയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കാമുകനായ ഡോക്ടറുമൊത്ത് പോവുകയാണെന്ന് സ്മിതയുടെ പേരിൽ വ്യാജ കത്ത് തയ്യാറാക്കി ആന്റണി നാട്ടിലേക്ക് അയച്ചിരുന്നു. ഈ കത്ത് സ്മിത എഴുതിയതല്ലെന്ന് ഫോറൻസിക് പരിശോധനവഴി തെളിയിച്ചാണ് ക്രൈംബ്രാഞ്ച് എസ് പി കെ ജി സൈമൺ ആന്റണിയെ അറസ്റ്റ്ചെയ്തത്. സ്മിത എവിടെയെന്നു കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അച്ഛൻ സത്യവാങ്മൂലം സമർപ്പിച്ചത്.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തി ഉണ്ടാകത്തതോടെ സ്മിതയുടെ കുടുംബം കോടതിയെ സമീപിച്ചു. ഒടുവിൽ, അന്വേഷണം സിബിഐ ആരംഭിച്ചു. ഇതിനിടെ ദുബായ് പോലീസ് നിർണായകമായ ഒരുവിവരം കണ്ടെത്തി. വിവാഹത്തിന് മുമ്പ് ആന്റെണി ദേവയാനി എന്ന് സ്ത്രീയ്ക്കൊപ്പമാണ് അവിടെ താമസിച്ചിരുന്നതെന്നാണ് കണ്ടെത്തൽ. ഇതോടെ 2015-ൽ കോടതി ഉത്തരവിനെ തുടർന്ന് ദേവയാനിയെ ഇന്ത്യയിലെത്തിച്ചു സിബിഐ ചോദ്യം ചെയ്തു.
Recent Comments