കൊടിക്കുന്നേൽ സുരേഷ് എം പി കുറച്ച് കോൺഗ്രസ് പ്രവർത്തകരടോപ്പം മെമു ട്രെയിനെ സ്വീകരിക്കുവാൻ റെയിൽവേ സ്റ്റേഷനിലെത്തി. മെമുവിനു വലിയ സ്വീകരണം നൽകാനായിരുന്നു പദ്ധതി. എന്നിട്ട് ഫോട്ടോയെടുത്ത് പത്രങ്ങൾക്ക് നൽകണം. അടുത്ത തെരെഞ്ഞെടുപ്പിൽ മെമു വലിയ നേട്ടമായി വരുന്ന പ്രചരിപ്പിക്കണം. ഇതൊക്കെയായിരുന്നു കൊടിക്കുന്നേലിന്റെ കണക്കുകൂട്ടൽ. മെമു തീവണ്ടി സ്റ്റേഷനിൽ നിർത്താതെ പോയതോടെ കണക്കു കൂട്ടലുകൾ പിഴച്ചു. അദ്ദേഹം ഇളഭ്യനുമായി.
ചെങ്ങന്നൂര്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചെങ്കിലും മെമു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയതാണ് കൊടിക്കുന്നേൽ സുരേഷിനു നാണക്കേട് ഉണ്ടാക്കിയത്. ഇന്നു (24 -12 -2024 ) മുതല്‍ സ്റ്റോപ്പ് അനുവദിച്ചിരുന്ന മെമു ട്രെയിനിനെ സ്വീകരിക്കാന്‍ രാവിലെ 7.15 നാണ് കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ളവര്‍ എത്തിയത് .
സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷും ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ള ജനപ്രതിനിധികളാണ് ട്രെയിനെ സ്വീകരിക്കാന്‍ എത്തിയത്. കൃത്യസമയത്ത് തന്നെ ട്രെയിന്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്താതെ യാത്ര തുടരുകയായിരുന്നു.
സ്റ്റോപ്പ് അനുവദിച്ചിട്ടും എന്തുകൊണ്ടാണ് ട്രെയിൻ നിർത്താതെ പോയത് ?ലോക്കോ പൈലറ്റിനുണ്ടായ അബദ്ധമാണ് ഇങ്ങനെ സംഭവിക്കുവാന്‍ കാരണമെന്നാണ് റെയില്‍വേ അധികൃതര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയെ അറിയിച്ചത്. കൊല്ലത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന മെമു ആണിത് .
Recent Comments