എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കൊച്ചിയിൽ കാക്കനാട് കെഎംഎം കോളജിലെ ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 73 വിദ്യാർത്ഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോളജിന് മുന്നിൽ പ്രതിഷേധവുമായി രക്ഷിതാക്കളെത്തി.
കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്യാമ്പ് നിർത്താൻ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകി.
എന്നാൽ 600 ഓളം കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ ചെറിയ ശതമാനം പേര്‍ക്ക് മാത്രമാണ് നിര്‍ജലീകരണം സംഭവിച്ചതെന്നും ഭക്ഷ്യ വിഷബാധയെന്ന നിഗമനം ഈ ഘട്ടത്തില്‍ ഇല്ലെന്നും കര സേന വിഭാഗം അറിയിച്ചു.
Recent Comments