മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് റിലീസിന് ഒരുങ്ങുകയാണ്. വലിയ ക്യാന്‍വാസില്‍ എത്തുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ നല്കിയ അഭിമുഖങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. ആ കൂട്ടത്തില്‍ സുഹാസിനിയും മോഹന്‍ലാലും ചേര്‍ന്നുള്ള അഭിമുഖത്തിലെ ചോദ്യവും അദ്ദേഹത്തിന്റെ ഉത്തരവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
‘ബാക്കിയുള്ള നടന്മാര്ക്ക് വര്‍ണ്ണശബളമായ വിശേഷണങ്ങള്‍ ഉള്ളപ്പോള്‍ താങ്കള്‍ക്ക് മാത്രം കംപ്ലീറ്റ് ആക്ടര്‍ എന്നാണ് വിശേഷണം. എന്തുകൊണ്ടാണ് അത്?’ എന്നായിരുന്നു സുഹാസിനിയുടെ ചോദ്യം. ‘ആരോ ഇട്ട പേരാണ് സത്യത്തില്‍ അത്. അല്ലാതെ ഞാനായി നേടിയെടുത്തതൊന്നും അല്ല. കംപ്ലീറ്റ് എന്നൊരു സംഭവം ലോകത്തില്ല, ഇന്‍കംപ്ലീറ്റ് ആക്ടര്‍ എന്നായിരിക്കും എന്നെപ്പറ്റി പറയുക. സൂപ്പര്‍ സ്റ്റാറ് എന്ന് പറയുമ്പോള്‍ അത് പടങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്‍ ജനങ്ങള്‍ നല്കുന്ന വിശേഷണമാണ്. അതുപോലെ എപ്പോഴോ ആരോ സൃഷ്ടിച്ച പേരാണ് കംപ്ലീറ്റ് ആക്ടര്‍ എന്നതും. ഞാനും ആദ്യം ആ പേരിന് എതിരായിരുന്നു.’ മോഹന്‍ലാല്‍ തുടര്‍ന്നു.
‘ഒരു നടന് എല്ലാ ദിനവും പുതിയ ദിവസമാണ്. എല്ലാ ദിവസത്തിലും നടന് പുതിയതായി എന്തെങ്കിലും ചെയ്യാനായി ശ്രമിക്കുന്നു. അതുകൊണ്ട് ആ വിശേഷണം പൂര്‍ണമായും ശരിയല്ല.’ മോഹന്‍ലാല്‍ പറഞ്ഞു.
ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 നാണ് ബറോസ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കി മോഹന്‍ലാല്‍ ഒരുക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്.
Recent Comments