ലോകം മുഴുവൻ ഇന്ന് (25 -12 -2024 ) ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ യേശു ജനിച്ച ബത്ലഹേമിൽ ക്രിസ്തുമസ് ആഘോഷങ്ങളില്ല. അവിടെ ഇസ്രായേൽ പാലസ്തീൻ യുദ്ധമാണ്. ഒരു ഭാഗത്ത് ആഹ്ലാദ തിമിർപ്പാണെങ്കിൽ മറുഭാഗത്ത് വെടിയൊച്ചകളും മരണഗന്ധങ്ങളും അശാന്തി വിതയ്ക്കുകയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും സ്ത്രീകളും കുട്ടികളടക്കം പതിനായിരങ്ങൾ കൊല്ലപ്പെട്ടു കഴിഞ്ഞു. റഷ്യ -യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് മൂന്നു വർഷങ്ങൾ പിന്നിട്ടു.ലോകത്ത് പല സ്ഥലങ്ങളിലും കലാപങ്ങളും യുദ്ധം നടക്കുകയാണ് യുദ്ധം ഇല്ലാത്തത് എവിടെയാണെന്ന് ഫാദർ പോൽ തേലക്കാട് ചോദിക്കുന്നു.
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുമ്പോഴാണ് അശാന്തികൾ നടമാടുന്നത് .യേശുദേവൻ പിറന്ന വിശുദ്ധ നാട്ടില്‍ നിലവില്‍ ക്രിസ്മസ് ആഘോഷിക്കാറില്ലെന്ന് ഉന്നത റോമൻ കത്തോലിക്കാ പുരോഹിതരും ലത്തീൻ പാത്രിയാർക്കീസും പ്രതികരിച്ചത് . ‘അടച്ചിട്ടിരിക്കുന്ന കടകളും ശൂന്യമായ തെരുവുകളുമാണ് ഇവിടെ, ഇത് വളരെ സങ്കടകരമാണ്, സാധാരണയായി പതിനായിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന സ്ഥലമാണ് ഈ ക്രിസ്തുമസ് ദിനത്തിൽ ശൂന്യമായിരിക്കുന്നത്.
അടുത്ത വർഷം ഇതേ ദിവസം തന്നെ ആ നാട്ടിലുള്ളവർക്ക് വീടുകളിൽ ക്രിസ്മസ് ആഘോഷിക്കാനും യേശുദേവൻ ജനിച്ച ബെത്ലഹേമിലേക്ക് പോകാനും കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ . ജറുസലേമിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയുമെന്നും യുദ്ധം അവസാനിക്കുമെന്നും തങ്ങൾ ആ നാട്ടിലുള്ളവർ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട് .
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ക്രിസ്തുമസ്. യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.
Recent Comments