പ്രശസ്തമായ അണ്ണാ യൂണിവേഴ്സിറ്റിയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ നഗരത്തിൻ്റെ ഹൃദയഭാഗത്തുള്ള വിശാലമായ കാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പുരുഷന്മാർ ലൈംഗികമായി ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കന്യാകുമാരി സ്വദേശിയാണ് പീഡനത്തിനിരയായ പെൺകുട്ടി എന്നാണ് വിവരം
രണ്ട് ദിവസം മുമ്പാണ് രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. എന്നാൽ ഇന്നാണ് (25 -12 -2024) പീഡന പരാതി വിദ്യാർത്ഥിനി നൽകിയത്.
കാമ്പസിൽ സീനിയറായ സുഹൃത്തിനൊപ്പം തുറസ്സായ സ്ഥലത്ത് ഇരിക്കുകയായിരുന്നു പെൺകുട്ടി. പെട്ടെന്ന് പെൺകുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയശേഷം അവളെ അക്രമികൾ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. അക്രമികൾ പുറത്തുനിന്നുള്ളവരാണോ വിദ്യാർഥികളാണോയെന്നറിയാൻ കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
വളരെ സുരക്ഷിതമായ കാമ്പസിലാണ് പീഡനം നടന്നത്. ഈ യൂണിവേഴ്സിറ്റിയുടെ അകത്ത് അക്രമികൾ എങ്ങനെ കടന്നുവെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പെൺകുട്ടിക്ക് ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.പീഡന സമയത്തു അക്രമികൾ മുഖമൂടി ധരിച്ചിരുന്നതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തെ ലജ്ജാകരമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമി വിശേഷിപ്പിച്ചു. തമിഴ്നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് എംകെ സ്റ്റാലിൻ കഴിയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Recent Comments