സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒറ്റക്കൊമ്പന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് തുടങ്ങി. ജനുവരി 13 വരെ ചിത്രീകരണം നീളും. ഡിസംബര്‍ 29 ന് സുരേഷ് ഗോപി സെറ്റില്‍ ജോയിന്‍ ചെയ്യും. സുരേഷ് ഗോപിയെ കൂടാതെ ചെമ്പന്‍ വിനോദ്, ജോണി ആന്റണി എന്നിവര്‍ക്കൊപ്പം ചില പുതുമുഖങ്ങള്‍ കൂടി ഈ ഷെഡ്യൂളിന്റെ ഭാഗമാകും.
മാത്യുസ് തോമസാണ് ഒറ്റക്കൊമ്പന് സംവിധാനം ചെയ്യുന്നത്. മാത്യൂസിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ്. ഷിബിന്‍ ഫ്രാന്‍സിസാണ് തിരക്കഥാകൃത്ത്. ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്ന ഒരു പ്രൊജക്ടാണ് ഒറ്റക്കൊമ്പന്. അതിലെ കേന്ദ്രകഥാപാത്രത്തിന്റെ പേരിനെച്ചൊല്ലി കോടതിവരെ കയറിയിറങ്ങിയ പശ്ചാത്തലം സിനിമയ്ക്ക് പിറകിലുണ്ട്. എല്ലാ വൈതരണികളെയും നേരിട്ടാണ് ഒറ്റക്കൊമ്പന് ഇപ്പോള്‍ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. സെക്കന്റ് ഷെഡ്യൂള്‍ ഫെബ്രുവരിയില്‍ തുടങ്ങും.
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും ചോരത്തിളപ്പിലും ബുദ്ധിയും കൗശലവും ആളും അര്‍ത്ഥവും കൊണ്ടു നേരിട്ട കടുവാക്കുന്നേല്‍ കുറുവച്ചന്റെ കഥ പറയുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ബിജു പപ്പന്, മേഘന രാജ് തുടങ്ങിവരാണ് താരനിരയിലെ മറ്റു പ്രമുഖര്‍.
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്ഷനും കലാസംവിധാനം ഗോകുല്‍ദാസുമാണ്. സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. നന്ദു പൊതുവാളും ബാബുരാജ് മനിശ്ശേരിയും പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്മാരാണ്. തിരുവനന്തപുരത്തിന് പുറമെ കോട്ടയം പാല, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നത്.
Recent Comments