ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിച്ചു, അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ്. ജോ ആന്‍ഡ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോമാന്‍സ്. ഡാന്‍സ് കൊറിയോഗ്രാഫര്‍ ഷോബി പോള്‍ രാജ് ഒരുക്കിയ ഒരു ഗാനരംഗമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
കിരണ്‍ കാവേരപ്പയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. സഞ്ജിത് ഹെഗ്ഡെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. തല്ലുമാലയിലെ നൃത്തസംവിധാനത്തിന് 2022 ലെ കേരള സ്റ്റേറ്റ് അവാര്‍ഡ് ഷോബി പോള്‍രാജ് കരസ്ഥമാക്കിയിരുന്നു.
അര്ജുന് അശോകന്, മാത്യു തോമസ്, മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അംബരീഷ്, ഭരത് ബോപ്പണ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
അരുണ്‍ ഡി ജോസ്, തോമസ് പി സെബാസ്റ്റ്യന്‍, രവീഷ്നാഥ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഖദീജ ആഷിക്, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്, എഡിറ്റിര്‍- ചമ്മന്‍ ചാക്കൊ, മേക്കപ്പ്- റൊണക്സ് സേവ്യര്‍, കോസ്റ്റ്യും- മാഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര്- സുധാര്‍മ്മന്‍ വള്ളിക്കുന്ന്, കലാസംവിധാനം- നിമേഷ് എം താനൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- റെജിവന്‍ അബ്ദുല്‍ ബഷീര്‍, പോസ്റ്റര്‍സ്- യെല്ലോടൂത്ത്, സ്റ്റില്‍സ്- ബിജിത്ത് ധര്‍മ്മടം, രോഹിത് കെ സുരേഷ്, കണ്ടെന്റ് & മാര്‍ക്കറ്റിംഗ് ഡിസൈന്‍- പപ്പെറ്റ് മീഡിയ.
Recent Comments