ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീഗോകുലം ഗോപാലന് നിര്‍മ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പന് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടുവാക്കുന്നേല്‍ കുറുവച്ചനെ അവതരിപ്പിക്കുവാന്‍ സുരേഷ് ഗോപി എത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 27 വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും 30 തിങ്കളാഴ്ച്ചയാണ് സുരേഷ് ഗോപി അഭിനയിച്ചു തുടങ്ങിയത്. സെന്‍ട്രല്‍ ജയിലിലെ രംഗങ്ങളിലാണ് സുരേഷ് ഗോപി അഭിനയിച്ചുതുടങ്ങിയത്. തിരുവനന്തപുരത്തും പരിസരങ്ങളിലുമായ ജനുവരി മധ്യംവരെ നീണ്ടുനില്‍ക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളെന്ന് എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു.
കേന്ദ്രമന്തിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ ശ്രദ്ധയാകര്‍ഷിക്കപ്പെടുന്നു. വലിയ പ്രോട്ടോക്കാള്‍ പാലിച്ചാണ് ചിത്രീകരണത്തില്‍ സുരേഷ് ഗോപി പങ്കെടുക്കുന്നത്. പ്രേക്ഷകര്‍ ഏറെക്കാലമായി കാത്തിരുന്ന കടവാക്കുന്നേല്‍ കുറുവച്ചന് അങ്ങനെ അഭ്രപാളികളിലേക്ക് കടന്നിരിക്കുന്നു. വലിയ മുതല്‍മുടക്കില്‍ ബഹുഭാഷാ താരങ്ങള്‍ ഉള്‍പ്പടെ വ്യത്യസ്തമായ ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റെണി ,ബിജു പപ്പന്, മാര്‍ട്ടിന്‍മുരുകന്‍, ജിബിന്‍ ഗോപി, മേലനാ രാജ് എന്നിവര്‍ ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
രചന- ഷിബിന്‍ ഫ്രാന്‍സിസ്, ഗാനങ്ങള്‍- വിനായക് ശശികുമാര്‍, സംഗീതം- ഹര്ഷവര്ദ്ധന് രാമേശ്വര്‍, ഛായാഗ്രഹണം- ഷാജികുമാര്‍, എഡിറ്റിംഗ്- വിവേക് ഹര്ഷന്, കലാസംവിധാനം- ഗോകുല്‍ ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍- അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടര്‍- സുധീര്‍ മാഡിസണ്‍, കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍- കെ.ജെ. വിനയന്, ദീപക് നാരായണ്‍,
കോ-പ്രൊഡ്യൂസേഴ്സ്- വി.സി. പ്രവീണ്‍, ബൈജു ഗോപാലന്, എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍- കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ മാനേജര്‍- പ്രഭാകരന് കാസര്‍കോഡ്, പ്രൊഡക്ഷന്‍ എക്സിക്കുട്ടീവ്സ്- നന്ദു പൊതുവാള് ബാബു രാജ്മനിശ്ശേരി, പ്രൊഡക്ഷന്‍ കണ്ട്രോളര്- സിദ്ദു പനക്കല്‍. പി.ആര്.ഒ- വാഴൂര്‍ ജോസ്, ഫോട്ടോ- റോഷന്.
തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട ഹോങ്കോംങ്ങ്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകും.
Recent Comments