ഒരിടവേളയ്ക്കുശേഷം തമിഴ് സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ് ഹണിറോസ്. കരിയറിന്റെ തുടക്കത്തില്‍ ഒന്നുരണ്ട് തമിഴ് സിനിമകളില്‍ അഭിനയിച്ചതൊഴിച്ചാല്‍ ഹണി ശ്രദ്ധവച്ചത് മുഴുവനും മലയാളത്തിലായിരുന്നു.
‘തമിഴില്‍നിന്ന് ഒരു മുഴുനീളെ വേഷത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍. പട്ടാംപൂച്ചിയിലൂടെ ലഭിച്ചിരിക്കുന്നത് അങ്ങനെയൊരു കഥാപാത്രമാണ്. ഒരു പത്രപ്രവര്‍ത്തകയുടെ വേഷം. വിജയലക്ഷ്മിയെന്നാണ് കഥാപാത്രത്തിന്റെ പേര്. സുന്ദര്‍ സി ആണ് നായകന്. അദ്ദേഹം ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്നു. ജയ് ആണ് മറ്റൊരു താരം. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് പട്ടാംപൂച്ചി. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 21 ന് ചെന്നൈയില്‍ തുടങ്ങും. 19 ന് ഞാന്‍ ചെന്നൈയിലേയ്ക്ക് പോകും. കോസ്റ്റ്യൂം റിഹേഴ്സല്‍ ഉണ്ട്. ബദ്രിയാണ് പട്ടാംപൂച്ചിയുടെ സംവിധായകന്.’ തന്റെ പുതിയ തമിഴ്ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ഹണിറോസ് കാന്‍ ചാനലിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍വച്ചാണ് ഹണിറോസിനെ കണ്ടുമുട്ടിയത്. നെറ്റ് മെറ്റീരിയലില്‍ തീര്‍ത്ത ഡിസൈനര്‍ സാരിയും ബ്ലൗസുമായിരുന്നു അവരുടെ വേഷം. അതില്‍ നിറയെ പൂക്കള്‍ ഡിസൈനുകളുമുണ്ടായിരുന്നു. തല നിറയെ മുല്ലപ്പൂവും ചൂടിയെത്തിയ ഹണിറോസ് എല്ലാവരുടെയും സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു.
ഷിജുവാണ് ഹണിക്കുവേണ്ടി ഈ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്ത് നല്‍കിയത്.
For More images visit Gallery
Recent Comments