ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു വർഷത്തിൽ അധികമായി അമല ആശുപത്രിയിൽ പലപ്പോഴായി ചികിത്സയിലായിരുന്നു അദ്ദേഹം.
1994ൽ “കിഴക്കുശീമയിലേ” എന്ന ചിത്രത്തിലെ “കത്താഴൻ കാട്ടുവഴി” എന്ന എആർ റഹ്മാൻ ഗാനത്തിന് തമിഴ്നാട് സംസ്ഥാന ഗവണ്മെന്റിന്റെ മികച്ച ഗായകനുള്ളസിനിമാ പുരസ്കാരം പി.ജയചന്ദ്രനു ലഭിച്ചു. 1997ൽ സിനിമാഗാനരംഗത്തെ 30 വർഷത്തെ പ്രവർത്തനസാന്നിദ്ധ്യത്തിന് തമിഴ്നാട് ഗവൺമന്റ് കലാകാരന്മാർക്കുള്ളഅവരുടെ സമുന്നത അംഗീകാരമായ “കലൈമാമണി പുരസ്കാരം” നൽകിജയചന്ദ്രനെ ആദരിച്ചു.
1999, 2001 വർഷങ്ങളിലെ ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ, 2000ലെ സ്വരലയ കൈരളി യേശുദാസ് പുരസ്കാരം,2014ലെ ഹരിവരാസനം അവാർഡ്,2015ലെകേരള ഫിലിം കൃട്ടിക്സ് അസോസിയേഷൻ അവാർഡ്,2017ലെ മഴവിൽ മാംഗോമ്യൂസിക് അവാർഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങൾ അദ്ദേഹത്തിനു നാളിതുവരെലഭിച്ചിട്ടുണ്ട്.
Recent Comments