ഇന്ത്യ മുന്നണി ഛിഥിലമാവുന്നുയെന്ന് ഘടകക്ഷികൾ നേരത്തെ രഹസ്യമായും ഇപ്പോൾ പരസ്യമായും പറഞ്ഞു തുടങ്ങി .ഇത് സംബന്ധിച്ച് ഉദ്ധവ് വിഭാഗം ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞതിങ്ങനെയാണ് .”ഇന്ത്യ മുന്നണിയെ ഒരുമിച്ച് കൊണ്ട് പോകേണ്ടതിന്റെ ഉത്തരവാദിത്വം വലിയ കക്ഷിയായ കോൺഗ്രസിനാണ് . ഇന്ത്യ മുന്നണിയിൽ പൊട്ടിത്തെറിയുണ്ടെങ്കിൽ കോൺഗ്രസ് സ്വയം കുറ്റപ്പെടുത്തിയാൽ മതി “എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയിലെ ഘടകക്ഷികൾ രണ്ടു ചേരികളിലായാണ് മത്സരിക്കുന്നത്.ഡൽഹിയിൽ ആംആദ്മി പാർട്ടിയും ,സമാജ് വാദി പാർട്ടിയും തുണമൂൽ കോൺഗ്രസും ഉദ്ദവിന്റെ ശിവസേനയും ഒരു ചേരിയിലും മറ്റേ ചേരിയിൽ കോൺഗ്രസ് തനിച്ചുമാണ് മത്സരിക്കുന്നത്.ഇടതു മുന്നണിയിലെ പാർട്ടികൾ ഡൽഹിയിൽ ആറു നിയമസഭ മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട് .അവർക്കും കോൺഗ്രസുമായി ബന്ധമില്ല .
ജമ്മുകാശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫ്രൻസ് നേതാവുമായ ഒമർ അബ്ദുള്ളയും കഴിഞ്ഞ ദിവസം കോൺഗ്രസിനെ തള്ളിപ്പറയുകയാണ് ചെയ്തത് . നാഷണൽ കോൺഫ്രൻസ് കഴിഞ്ഞ ലോക സഭ തെരഞ്ഞെടുപ്പിലും ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലും ഇന്ത്യ മുന്നണിയിലായിരുന്നു.കഴിഞ്ഞ ദിവസം ഒമർ അബ്ദുള്ള പറഞ്ഞത് ഇന്ത്യ മുന്നണി ഉണ്ടാക്കിയത് ലോകസഭ തെരെഞ്ഞെടുപ്പിനു വേണ്ടി മാത്രമായിരുന്നെങ്കിൽ ഇനിയത് പിരിച്ചു വിടണമെന്നാണ് .
കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും അകൽച്ചയിലാണ് ലാലു പ്രസാദ് യാദവ് നയിക്കുന്ന ആർ ജെ ഡിയും .ഈ വർഷം അവസാനം നടക്കുവാൻ പോകുന്ന ബീഹാർ നിയമസഭ തെരെഞ്ഞെടുപ്പിൽ ആർജെഡി കോൺഗ്രസുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാനാണ് സാധ്യത .
അതുപോലെ രണ്ട് ഡസനിലേറെ ഘടകക്ഷികളുള്ള ഇന്ത്യ മുന്നണിയിൽ ഏകോപനമോ ആശയ വിനിമയമോ ശരിയായി നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
മഹാരാഷ്ട്രയിൽ ഇന്നലെ(10 -1 -2025 ) നടന്ന എൻസിപിയുടെ പ്രവർത്തക യോഗത്തിൽ ശരത്പവാർ ആർഎസ്എസിനെ പ്രശംസിക്കുകയുണ്ടായി.ആർഎസ്എസിന്റേത് പ്രതിബദ്ധതയുള്ള പ്രവർത്തകരാണ്.എന്ത് തന്നെ സംഭവിച്ചാലും അവർ ഹിന്ദുത്വ ആശയങ്ങളിൽ നിന്നും വ്യതിചലിക്കില്ലെന്ന് ശരത്പവാർ പറഞ്ഞു.നേരത്തെ പ്രതിപക്ഷത്തെ നയിക്കുവാൻ രാഹുൽ ഗാന്ധി പ്രാപ്തനല്ലെന്നും മമത ബാനർജി പ്രതിപക്ഷത്തെ നയിക്കട്ടെയെന്നും ശരത് പവാർ തുറന്നടിക്കുകയുണ്ടായി
.ഇടതു പാർട്ടികളും ഇപ്പോൾ കോൺഗ്രസിനോടപ്പമല്ല .തമിഴ്നാട്ടിൽ ഡിഎംകെയുടെ തണലിലാണ് കോൺഗ്രസ് .അവർ കൈവിട്ടാൽ അവിടെ കോൺഗ്രസ് വട്ടപൂജ്യമാവും.
കേരളത്തിൽ ഇടതു പാർട്ടികളും കോൺഗ്രസും രണ്ട് ചേരികളിലാണ് .ഇന്ത്യ മുന്നണിയിലെ പ്രധാന ഘടകക്ഷികൾ കൈയൊഴിഞ്ഞതോടെ കോൺഗ്രസ് ഇന്ത്യ മുന്നണിയിൽ ഒറ്റപ്പെട്ടു കഴിഞ്ഞു . .കോൺഗ്രസിനു ഇന്ത്യ മുന്നണിയുടെ തലപ്പത്ത് എത്തുവാൻ ഡൽഹി തെരെഞ്ഞെടുപ്പിൽ വിജയിക്കണം .അതിനുള്ള സാധ്യത വിരളവുമാണ് .ഡൽഹിയിൽ ആംആദ്മി പാർട്ടി ഹാട്രിക്ക് നേടുമോ ബിജെപിവർഷങ്ങൾക്ക് ശേഷം ഡൽഹി പിടിക്കുമോ എന്നതാണ് അവിടുത്തെ പ്രധാന ചർച്ചകൾ .കോൺഗ്രസിന് അവിടെ ആരും വിജയസാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ല .ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിലാണ് ഡൽഹിയിൽ പ്രധാനമത്സരം.ഡൽഹിയിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ കോൺഗ്രസ് വീണ്ടും ഒറ്റപ്പെടുകയും അരവിന്ദ് കെജ്രിവാൾ രാഹുൽ ഗാന്ധിയെ മറികടന്ന് നേതൃത്വത്തിലെത്തുകയും ചെയ്യും .
Recent Comments