സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരും റിലീസായി. ചിയാന്‍ വിക്രമും ദുഷാര വിജയനും കല്ലൂരും
ഗാനത്തില്‍ സ്ക്രീനിലെത്തുമ്പോള്‍ ചിത്രത്തിന്റെ പ്രേക്ഷക പ്രതീക്ഷകള്‍ ഇരട്ടിയാകുകയാണ്. പ്രണയവും സ്നേഹവും പ്രതികാരവും തുടങ്ങി പ്രേക്ഷകനിഷ്ടപ്പെട്ട ചേരുവകള്‍ ചേര്‍ത്ത് എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ എന്റെര്‍റ്റൈനെര്‍ വീര ധീര ശൂരന്‍, പ്രേക്ഷകന് ഗംഭീര തിയേറ്റര്‍ എക്സ്പീരിയനസ് സമ്മാനിക്കുമെന്നുറപ്പാണ്. വിവേക് എഴുതിയ കല്ലൂരും ഗാനം പ ശ്വേത മോഹനും ഹരിചരണും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ‘ഇസൈ അസുരന്’ ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്കിയ ഈ മെലഡി ഗാനം മിനിറ്റുകള്‍ക്കുള്ളില്‍ സംഗീതപ്രേമികളുടെയും പ്രേക്ഷകരുടെയും ഹൃദയം കവരുകയാണ്.
ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, വെഞ്ഞാറമൂട്, ദുഷാര വിജയന് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിംഗ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച് ആര് പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.
വീര ധീര ശൂരന്റെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായെങ്കിലും, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ വീര ധീര ശൂരന്റെ വിഷ്വല്‍ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ കരസ്ഥമാക്കുകയും ചിത്രത്തിനെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആവേശം ഇരട്ടിയാക്കുകയും ചെയ്തു. വീര ധീര ശൂരന്റെ റിലീസ് അനൗണ്‍സ്മെന്റിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പി ആര് ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Recent Comments