സംവിധായകന് പ്രിയദര്ശന് വീണ്ടും ബോളിവുഡിലേയ്ക്ക്. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷമാണ് അദ്ദേഹം ബോളിവുഡിലേയ്ക്ക് തിരിച്ചെത്തുന്നത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തബു നായികയായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യം താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ലൊക്കേഷനില്‍നിന്നുള്ള ക്ലാപ്പ് ബോര്ഡിന്രെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ അകപ്പെട്ടിരിക്കുകയാണെന്നാണ് ചിത്രത്തോടൊപ്പം തബു കുറിച്ചത്.
View this post on Instagram
25 വര്‍ഷങ്ങള്‍ക്കുശേഷമാണ് തബു പ്രിയദര്ശന് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2000 ല്‍ പുറത്തിറങ്ങിയ സ്നേഹിതിയേ ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. രാക്കിളിപ്പാട്ടിന്റെ തമിഴ് പതിപ്പാണ് സ്നേഹിതിയേ.
പ്രിയദര്‍ശനൊപ്പം പല ഹിറ്റുകളും സൃഷ്ടിച്ച നടന് അക്ഷയ് കുമാര്‍ തന്നെയാണ് ഇക്കുറിയും ചിത്രത്തിലെ നായകന്. ജയ്പൂരിലെ ചോമു പാലസില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദര്‍ശനും അക്ഷയ് കുമാറും ഭൂല്‍ ഭുലയ്യ ചിത്രീകരിച്ചതും ഇതേ ലൊക്കേഷനിലാണ്. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ചിത്രീകരണത്തിന്റെ 60 ശതമാനം രംഗങ്ങളും ഇവിടെയാവും ചിത്രീകരിക്കുന്നത്. ജയ്പൂര്‍ കൂടാതെ മുംബയ്യും ലണ്ടനും ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകളാണ്. വമിഖ ഗബ്ബി, പരേഷ് റാവല്‍, അസ്രാണി, രാജ്പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങെല അവതരിപ്പിക്കുന്നത്. ചിത്രം 2026 ല്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
Recent Comments