തമിഴ് സിനിമയില്‍ സമീപകാലത്ത് ഏറ്റവും ട്രെന്‍ഡ് സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു രജനികാന്തിന്റെ ജയിലര്‍. നെല്‍സണ്‍ ദിലീപ്കുമാര് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണത്. രജനികാന്തിനൊപ്പം മോഹന്‍ലാല്‍, ശിവ രാജ്കുമാര്, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങളും ശ്രദ്ധേയമായുരന്നു. എന്നാല്‍ വില്ലന്‍ റോളിലൂടെ വിനായകന് ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണ് ജയിലര്‍.
ജയിലറിന്റെ അഭുതപൂര്‍വ്വമായ വിജയത്തിനു പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. പതിവ് നെല്‍സണ്‍ രീതിയിലുള്ള ഒരു പ്രഖ്യാപനമാണ് 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ സണ്‍ പിക്ചേര്‍സ് പുറത്തുവിട്ടിരിക്കുന്നത്. അനിരുദ്ധും നെല്‍സണും രജനികാന്തും പ്രമോ വീഡിയോയിലുണ്ട്.
സണ്‍ ടിവിയുടെ യുട്യൂബ് ചാനലുകളിലെ ഓണ്‍ലൈന്‍ റിലീസിനൊപ്പം തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലും പ്രൊമോ എത്തിയിരുന്നു. രാജ്യത്തെ 15 നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിലാണ് പ്രൊമോവീഡിയോ റിലീസ് ചെയ്തത്. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടുമായി രണ്ട് തിയറ്ററുകളിലാണ് പ്രൊമോ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം ഏരീസ് പ്ലെക്സ് ഓഡി 1 ലും പാലക്കാട് അരോമയിലും.
അതേസമയം രണ്ടാം ഭാഗത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. ജയിലര്‍ 2 ന് ഇടാന്‍ രണ്ട് പേരുകളാണ് നെല്‍സണ്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ജയിലറിലെ മുത്തുവേല്‍ പാണ്ഡ്യന് എന്ന കഥാപാത്രത്തെ കൂടുതല്‍ ആഴത്തില്‍ സമീപിക്കുന്നതാവും രണ്ടാം ഭാഗമെന്നാണ് അറിയുന്നത്. ബോക്സോഫീസില്‍ ഏതാണ്ട് 600 കോടിയോളം നേടി 2023 ലെ ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം. ഇപ്പോള്‍ ലോകേഷ് കനകരാജ് സംവിധാം നിര്‍വ്വഹിക്കുന്ന കൂലിയിലാണ് രജനികാന്ത് അഭിനയിക്കുന്നത്. സണ്‍ പിക്ചേര്‍സ് തന്നെയാണ് കൂലിയും നിര്‍മ്മിക്കുന്നത്.
Recent Comments