കേരളത്തിൽ 2021 ഏപ്രിൽ 6 നാണ് ഒടുവിലത്തെ നിയമസഭ തെരെഞ്ഞെടുപ്പ് നടന്നത്. അടുത്ത തെരെഞ്ഞെടുപ്പ് 2026 നാണ്. തുടർച്ചയായി രണ്ടാം വട്ടവും അധികാരത്തിലെത്തി എന്ന ഖ്യാതിയുമായാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. അന്ന് എൽഡിഎഫിന് 140 സീറ്റുകളിൽ 99 സീറ്റുകളാണ് ലഭിച്ചത്. യുഡിഎഫിനു 41 സീറ്റുകൾ കിട്ടിയപ്പോൾ ബിജെപി സഖ്യത്തിനു ഒന്നും കിട്ടിയില്ല.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നാല് നിയമസഭ ഉപതെരെഞ്ഞെടുപ്പുകൾ നടന്നു. നാലിലും യുഡിഎഫിനായിരുന്നു വിജയം. അതിൽ മൂന്നു സീറ്റുകൾ യുഡിഎഫ് നിലനിർത്തിയപ്പോൾ ഒരു സീറ്റ് എൽഡിഎഫും നിലനിർത്തി. എൽഡിഎഫ് നിലനിർത്തിയത് ചേലക്കരയും യുഡിഎഫ് നിലനിർത്തിയത് തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് സീറ്റുകളാണ്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യം നടന്ന ഉപതെഞ്ഞെടുപ്പ് തൃക്കാക്കരയിലാണ്. പി ടി തോമസ് മരിച്ചതിനെ തുടർന്ന് ഒഴിവു വന്നപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. തോമസിന്റെ ഭാര്യ ഉമതോമസ് ഇവിടെ ജയിച്ചതോടെ യുഡിഎഫ് ഈ സീറ്റ് നിലനിർത്തി .രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിര്യാതനായപ്പോൾ പുതുപ്പള്ളിയിൽ നടന്ന ഉപതെരെഞ്ഞെടുപ്പാണ്. അവിടെ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് ജയിച്ചത്. മൂന്നാമത്തെയും നാലാമത്തെയും ഉപതെരെഞ്ഞെടുപ്പുകളായ ചേലക്കരയിലും പാലക്കാട്ടും ഒരേ ദിവസമാണ് തെരെഞ്ഞെടുപ്പ് നടന്നത്. കെ രാധാകൃഷ്ണൻ ആലത്തൂരിൽ നിന്നും ലോകസഭയിലേക്ക് ജയിച്ചതോടെയും ഷാഫി പറമ്പിൽ വടകരയിൽ നിന്നും ലോകസഭയിലേക്ക് ജയിച്ചതോടെയുമാണ് ചേലക്കരയിലും പാലക്കാട്ടും ഉപതെഞ്ഞെടുപ്പുണ്ടായത്.
നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുവാൻ ഒന്നര വർഷമുള്ളപ്പോഴാണ് ഇടതു സ്വതന്ത്രനായ നിലമ്പൂർ എംഎൽഎ എംഎൽഎ സ്ഥാനം രാജിവെച്ചത്. അതോടെ എൽഡിഎഫിന്റെ മൊത്തം സീറ്റുകളുടെ എണ്ണം 99 ൽ നിന്നും 98 ആയി കുറഞ്ഞു. അഞ്ചു വർഷംകൊണ്ട് 100 സീറ്റുകൾ നേടി സെഞ്ചുറി തികയ്ക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ അവകാശപ്പെട്ടത്. ഏതായാലും ഈ മന്ത്രിസഭയുടെ കാലാവധി തീരും മുമ്പ് എൽഡിഎഫ് സെഞ്ചുറി അടിക്കില്ലെന്ന് ഉറപ്പായി. ഇനി നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന് എൽഡിഎഫ് ജയിച്ചാലും 99 സീറ്റുകളിലെത്താനെ എൽഡിഎഫിനു കഴിയൂ. യുഡിഎഫ് ജയിക്കുകയാണെന്നെങ്കിൽ വീണ്ടും ഒരു സീറ്റ് കുറഞ്ഞു എൽഡിഎഫ് 97 ലെത്തും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പോലും നടക്കുമോ എന്ന് ഉറപ്പില്ല. കാരണം സംസ്ഥാന കാലാവധി കുറവാണ്. അതുകൊണ്ട് ഇനി ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുകയുമില്ല.
Recent Comments