പൂർണ്ണമായും മൊബൈലിൽ ചിത്രീകരിച്ച അയ്യപ്പ ഭക്തിഗാന ആല്‍ബം ശ്രീ അയ്യപ്പ ചരിതം പുറത്തിറങ്ങി. ഹൈമവതി തങ്കപ്പന്റെ വരികൾക്ക് യുവ സംഗീത സംവിധായകൻ അനുലാൽ എംഎസ് സംഗീതം നൽകി യുവഗായകൻ അമർനാഥ് എംജി പാടിയ മനോഹരമായ അയ്യപ്പ ഭക്തിഗാനം സ്വരാത്മിക സംഗീത വിദ്യാലയത്തിന്റെ ബാനറിൽ മകര സംക്രാന്തി ദിനത്തിൽ സ്വരാത്മിക സ്കൂൾ ഓഫ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു. കന്നി മാളുകപ്പുറം ആയി മലയ്ക്ക് പോകാൻ തയ്യാറെടുക്കുന്ന കുട്ടിക്ക് അയ്യപ്പ ചരിതം വർണ്ണിച്ചു കൊടുക്കുന്ന ഗുരു സ്വാമി എന്ന ആശയത്തിലാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. സ്വരാത്മിക സ്കൂൾ ഓഫ് മ്യൂസിക് ഫേസ് ബുക്ക് പേജിലും ആല്‍ബം റിലീസ് ചെയ്തു.
ഓർകസ്ട്രേഷൻ ശ്രീ അനിൽ ബോസ് പറവൂർ, ഫ്ലൂട്ട് വിജയൻ ചോറ്റാനിക്കര, റിഥം ശ്രീരാജ്, ഓഡിയോ എഡിറ്റിംഗ് ഷെബിൻ (വിൻസെൻ്റ്സ് റെക്കോർഡിംഗ് ഇൻ സ്റ്റുഡിയോ), വീഡിയോ ഡയറക്ഷൻ അച്ചു രഞ്ചൻ, വീഡിയോ & എഡിറ്റിംഗ് ശ്രീരാജ് എംആര്‍ എന്നിവർ ആണ് ചെയ്തിരിയ്ക്കുന്നത്. ഈ ആൽബത്തിൽ മാളികപ്പുറമായി അഭിനയിച്ചിരിക്കുന്നത് അനുലാലിന്റെ മകൾ ദേവഗംഗയാണ്.
Recent Comments