സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള് പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണെന്ന് തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ .ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവരുടെ പ്രതികരണം.
സംഭവസ്ഥലത്ത് വച്ച് അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടും .പിന്നെ മറ്റ് നൂറ് സാധ്യതകളുടെ ക്ലാസെടുപ്പാണ് .അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥയെ കുറിച്ചും മേയര്‍ വ്യക്തമാക്കി.
എസ് ആര്യ രാജേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ :
“ഒരു സ്ത്രീയ്ക്ക് കംഫര്‍ട്ടബിള്‍ അല്ലാത്ത നിലയില്‍ ആരെങ്കിലും പെരുമാറിയാല്‍ അവള് എപ്പോള്‍ പ്രതികരിക്കണം? വല്ലാത്തൊരു ചോദ്യമാണിത്.
സംഭവസ്ഥലത്ത് വച്ച് അപ്പോള്‍ തന്നെ പ്രതികരിച്ചാല്‍ അഹങ്കാരി പട്ടം ചാര്‍ത്തിക്കിട്ടും, മറ്റ് നൂറ് സാധ്യതകളുടെ ക്ലാസ്സെടുപ്പാണ് പിന്നെ.
അല്പം സാവകാശം എടുത്ത് മാനസികനില സാധാരണനിലക്ക് ആയശേഷം പ്രതികരിച്ചാലോ, പ്രതികരണം വൈകിയതിന്റെ കാര്യകാരണം നിരത്തേണ്ടിവരുന്ന ദുരവസ്ഥ.
സ്ത്രീകളോട് അതിക്രമം കാണിക്കുന്നതിനേക്കാളും വലിയ ചര്‍ച്ച നടക്കുന്നത് അതിനെതിരെ അവള് പ്രതികരിച്ച സമയവും പ്രതികരണ രീതിയെ കുറിച്ചുമാണ്.”
Recent Comments