അത്യാധുനിക സൗകര്യങ്ങളുമായി കോട്ടയം പുതുപ്പള്ളിയില്‍ ആരംഭിക്കുന്ന SPEFA (Sanjay padiyoor Entertainments Film Academy)യുടെ വെബ്സൈറ്റ് ലോഞ്ച് സുരേഷ്ഗോപി തിരുവനന്തപുരം ഓ ബൈ താമര ഹോട്ടലിൽ വച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ഫൗണ്ടർ, സിഇഒ സഞ്ജയ് പടിയൂർ, ചെയർമാൻ സന്തോഷ് വിശ്വനാഥ്, അക്കാദമി ഡയറക്ടർ അരുൺ ഓമന സദാനന്ദന്, ഡയറക്ടർ സനൽ വി ദേവൻ, ശ്യാമന്തക് പ്രദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നിതിൻ രഞ്ജിപണിക്കർ ക്രിയേറ്റീവ് ഡയറക്ടർ ആയും നിഖിൽ എസ് പ്രവീൺ, ഡോൺമാക്സ്, അരുൺവർമ, രാഹുല്‍ രാജ്, രഞ്ജിൻരാജ്, വൈദി സോമസുന്ദരം, എം ആർ രാജാകൃഷ്ണൻ, രംഗനാഥ് രവി, ഡയറക്ടർമാരായ
എം പദ്മകുമാർ, റാം, മനു അശോകൻ, ശ്രീകാന്ത് മുരളി തുടങ്ങിയ നിരവധി ചലച്ചിത്ര രംഗത്ത് പ്രമുഖരായ വ്യക്തികള്‍ സംവിധാനം, തിരക്കഥ, അഭിനയം, എഡിറ്റിങ്, ഫോട്ടോഗ്രഫി, സൗണ്ട് ഡിസൈനിങ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ക്ലാസ് എടുക്കും. കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. Website: www.spe-fa.com
Recent Comments