മുംബൈയിലെ ബാന്ദ്രയിലുള്ള തൻ്റെയും കരീന കപൂറിൻ്റെയും വീട്ടിൽ നുഴഞ്ഞുകയറ്റക്കാരൻ കയറിയതിനെ തുടർന്നാണ് സെയ്ഫ് അലി ഖാന് പരിക്കേറ്റത്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
നടൻ സെയ്ഫ് അലിഖാന്റെയും ഭാര്യ കരീന കപൂറിൻ്റെയും ബാന്ദ്രയിലെ (പടിഞ്ഞാറ്) വസതിയിൽ കവർച്ചക്കാരൻ കടന്നുകയറുകയും രക്ഷപ്പെടുവാൻ വേണ്ടിയുള്ള ശ്രമത്തിനിടയിൽ കത്തി ഉപയോഗിച്ച് കുത്തിയതിനെ തുടർന്ന് സെയ്ഫ് അലിഖാനു പരിക്കേറ്റു. ഇന്ന് (16-1-2025 ) രാവിലെ വ്യാഴാഴ്ച പുലർച്ചെ ഏതാണ്ട് 2.30നാണ് സംഭവം .
നടൻ മറ്റ് കുടുംബാംഗങ്ങൾക്കൊപ്പം വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം നടന്നതെന്ന് പറയപ്പെടുന്നു..ബഹളം കേട്ട് വീട്ടിലുണ്ടായിരുന്നവർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടതായും ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. പ്രതിയെ പിടികൂടാൻ നിരവധി പോലീസിനി വിന്യസിപ്പിച്ചതായി ഒരു മുതിർന്ന ഐപിഎസ് ഓഫീസർ സംഭവം വ്യക്തമാക്കി. ഞങ്ങൾ വിഷയം അന്വേഷിച്ചുവരികയാണെന്നും സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം നടത്തിവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
സെയ്ഫ് അലി ഖാനെ മുബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ലീലാവതി ഹോസ്പിറ്റലിലെ സിഒഒ ഡോ നിരജ് ഉത്തമാനി നടന്റെ പരിക്കുകളെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന് ആറ് പരിക്കുകളുണ്ട്, അതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിനോട് അടുത്താണ്. സർജറി നടന്നുകൊണ്ടിരിക്കുകയാണ് .ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്മെറ്റിക് സർജൻ ലീന ജെയിൻ, അനസ്തറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ നടത്തുന്നത്. അതിനുശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ.
Recent Comments