അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരായ വെളിപ്പെടുത്തലുകളിലൂടെ ആഗോള ശ്രദ്ധ നേടിയ ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് പ്രവർത്തനം അവസാനിപ്പിക്കുവാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ . ന്യൂയോർക്ക് ആസ്ഥാനമായ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആടിയുലയേണ്ടിയിരുന്ന ചില സാമ്രാജ്യങ്ങളെ ഉലച്ചുകൊണ്ടാണ് മടക്കമെന്ന് 40കാരനായ നേറ്റ് ആൻഡേഴ്സൺ തന്റെ കുറിപ്പിൽ പറഞ്ഞു. ആശയങ്ങളും പ്രോജക്ടുകളും എല്ലാം പൂർത്തിയാക്കി. പ്രവർത്തനം നിർത്താനുള്ള തീരുമാനം നേരത്തെ എടുത്തതാണ്. ഹിൻഡൻബർഗ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടമാണെന്നും ആൻഡേഴ്സൺ പറഞ്ഞു. അതേസമയം, സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുന്ന കൃത്യമായ തീയതി പ്രഖ്യാപിച്ചിട്ടില്ല.
Recent Comments