നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ കയറിയ അക്രമി ആദ്യം കയറിയത് മകൻ ജഹാംഗീറിന്റെ മുറിയിലാണെന്ന് ഫ്ലാറ്റിലെ ജോലിക്കാരി.കത്തിയുമായി കയറിയ അക്രമി മോചന ദ്രവ്യമായി ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജോലിക്കാരി പറഞ്ഞു. സെയ്ഫ് അലിഖാന്റെ നാലു വയസുള്ള മകൻ ജഹാംഗീറിനെ പരിചരിക്കുന്ന ജോലിക്കാരിയായ ഏലിയാമ്മ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടത്. അവരാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.
ഇന്നലെ (വ്യാഴാഴ്ച) പുലർച്ചെ ഒരു ശബ്ദം കേട്ടായിരുന്നു താൻ ഉണർന്നതെന്ന് ഏലിയാമ്മ ഫിലിപ്പ് പറയുന്നു. ഇളയ മകൻ ജഹാംഗീറിനെ കട്ടിലിൽ കിടത്തി ഉറക്കിയ ശേഷമായിരുന്നു ഏലിയാമ്മ ഉറങ്ങാൻ പോയത്. പുലർച്ചെ 2 മണിയോടെ കുളിമുറിയുടെ വാതിൽ ചാരിയിരിക്കുന്നതും ഉള്ളിൽ ലൈറ്റ് കത്തുന്നതും കണ്ടു. കരീന കപൂർ ഇളയ മകന്റെ അടുക്കൽ വന്നതാണെന്നാണ് ആദ്യം കരുതിയത്. അതുകൊണ്ട്, താൻ വീണ്ടും ഉറങ്ങാൻ പോയി. എന്നാൽ, എന്തോ ഒരു കുഴപ്പം ഉണ്ടെന്ന് മനസിലായി എഴുന്നേറ്റ് നോക്കിയപ്പോഴാണ് കുളിമുറിയിൽ നിന്നും ഒരാളിറങ്ങി ജഹാംഗീറിന്റെ മുറിയിലേക്ക് പോകാൻ കണ്ടുവെന്നുമാണ് ഏലിയാമ്മ പറയുന്നത്.
Recent Comments